Kanjirappally

കരുതലുമായി അരുവിത്തുറ ലയൺസ് ക്ലബ് പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ

കാഞ്ഞിരപ്പള്ളി : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ ഭക്ഷ്യദാന്യങ്ങളും പോഷകാഹാരങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

യൂത്ത് എംപവർമെൻ്റിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.

കിൻഫ്രാ ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി ബോധവൽക്കരണ ക്ലാസ് നയിച്ചു.
ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണിയിൽ, ലയൺസ് ക്ലബ് മെമ്പർമാരായ ജോസഫ് മാത്യു വാരിവേലിൽ, റ്റി.സി എബ്രഹാം തടിക്കൽ, റ്റി.വി. ജോസഫ്, ഷാജി തലനാട് , സിസ്റ്റേഴ്‌സും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ മനോഹരമാക്കി.

Leave a Reply

Your email address will not be published.