Cherpunkal

ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കണം

ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരുക്ക്

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ – പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Pala

പാലാ നഗരസഭയിൽ ഇനി ജോസിൻ ബിനോ ലീഡർ

പാലാ: മുൻ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാർലമെൻ്ററി പാർട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലറുടെ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ. പാലാ നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷികളും കൗൺസിലർമാരും നഗരസഭാ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു.

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭസംഗമം 2024

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന പ്രതിഭസംഗമം 2024 പരിപാടിയിലേക്ക് തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ അവരുടെ മാർക്കലിസ്റ്റും പാസ്പോർട്ട്‌ സൈസ് ഫോട്ടോയും അഡ്രസ്സും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ 2024 ജൂലൈ 1 ന് 5 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ബിരുദദാന ചടങ്ങ് 26 ന്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോളേജ് മനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ സി.റ്റി അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറും. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, സ്തുത്യർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. Read More…

General

നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തപ്പെട്ടു

കരൂർ ഗ്രാമപഞ്ചായത്ത് നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം 23/06/2024 (ഞായറാഴ്ച )കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ടു. കരൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ സാജു ജോർജ് സ്വാഗതം ആശംസിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി Read More…

General

പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു

ചീങ്കല്ലേൽ: സെന്റ് തോമസ് എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച പുതിയ പാചകപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു വിന്റെ നിർദേശപ്രകാരം അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്. ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജോസ്,വാർഡ് മെമ്പർ റിനി വിൽ‌സൺ, Read More…

Bharananganam

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന് ഭരണങ്ങാനത്ത് വിപുലമായ പരിപാടികള്‍; 25 ന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത 25 ന് ചൊവ്വാഴ്ച 11.30 ന് ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ തുടക്കം കുറിക്കും. മാസാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കറും ഗാന്ധിയനുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. Read More…

General

കെ സി വൈ എൽ പുതുവേലിയുടെ നേതൃത്വത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലിയുടെ നേതൃത്വത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ സെമിനാറിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ലയിൻ ഫാ ജോസഫ് ഈഴാറാത്ത് നവാഗതരായ അംഗങ്ങളെ സ്വീകരിക്കുകയും മെമ്പർഷിപ് വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എൽ പുതുവേലി യൂണിറ്റ് ഡയറക്ടർ ബ്ലെസ്സൺ ജോയ് Read More…

Pala

സൗജന്യ ശ്വാസകോശ രോ​ഗ നിർണയ ക്യാമ്പും, പിഎഫ്ടി പരിശോധനയും

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) പൾമനറി വിഭാ​ഗം ഡോക്ടറുടെ നേതൃത്വത്തിൽ 26 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ശ്വാസകോശരോ​ഗ നിർണയ ക്യാമ്പും പിഎഫ്ടി പരിശോധനയും നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം .വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8281699263.