പാലാ: വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.
Author: Web Editor
കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു ( 30 ) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് Read More…
എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
പാലാ: കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം സമ്മാനിച്ചു. കലുഷിതമായ ലോകസാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ദിയ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാൻ യുവജനത വിമുഖത കാണിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗാന്ധി സ്മൃതി സംഗമവും ദിയ Read More…
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ
കോട്ടയം : ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. എലിപ്പനി വരാൻ Read More…
ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെ
പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കും. പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ ബ്യൂഗിൾ സല്യൂട്ട് ഉപയോഗിച്ച് പോലീസ് ഔദ്യോഗിക ബഹുമതികൾ സമർപ്പിക്കും.
ബിരുദദാന ചടങ്ങ് റിട്ടയർ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഉത്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് Read More…
വെള്ളികുളം ഇടവകയിലെ സമർപ്പിതസംഗമം നാളെ
വെള്ളികുളം: വെള്ളികുളം ഇടവകയിലെ വൈദിക സന്ന്യസ്തരുടെ സംഗമം മെയ് 3 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 9.30 am -വിശുദ്ധ കുർബാന. ഫാ. റോണി മണിയാക്കുപാറയിൽ, സി എം എഫ്.തുടർന്ന് പൊതുസമ്മേളനം. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സിസ്റ്റർ വിമല പുന്നശ്ശേരിൽ സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യും.സിസ്റ്റർ മെൽബിൻ തേനംമാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും. സമ്മാനദാനം, സ്നേഹവിരുന്ന്. എല്ലാവർഷവും ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രേഷിതവേല ചെയ്യുന്ന ഇടവക്കാരായ വൈദിക- സന്ന്യസ്ഥർ Read More…
വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ അനുരാജ് ( 25), ജിഷ്ണു ദർശൻ (30) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂരിൽ വച്ചായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വേഴങ്ങാനം സ്വദേശി അശ്വിൻ രാജേഷിനു പരുക്കേറ്റു. 3 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ വയോജനങ്ങളുടെ സംഗമം ശ്രദ്ധേയമായി
വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെകുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി. വാർദ്ധക്യത്തിലൂടെ കടന്നു പോകുന്ന മുതിർന്നവരുടെ ഒത്തുചേരൽ എല്ലാവർക്കും ആവേശവും പുത്തൻ ഉണർവും നൽകി.വിശുദ്ധ കുർബാനയോടെയാണ്സംഗമം ആരംഭിച്ചത്.മുതിർന്നവർക്ക് വേണ്ടി ആരാധനയും കുമ്പസാരവും നടത്തപ്പെട്ടു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ബേബി വടക്കേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ .സ്കറിയ വേകത്താനം വയോജനസംഗമം ഉദ്ഘാടനം ചെയ്തു.”വാർദ്ധക്യകാലം അനുഗൃഹീതമാക്കാൻ” എന്ന Read More…
പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജനാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരും : വി.കെ. ഷൗക്കത്തലി
ഈരാറ്റുപേട്ട :എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജധാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് അലി പറഞ്ഞു. നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഉറപ്പുവരുത്താൻ അധികാര പങ്കാളിത്തം അനിവാര്യമാണ്. പോസിറ്റീവ് പൊളിറ്റിക്സ് അതിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി Read More…











