ഈരാറ്റുപേട്ട :എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജധാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് അലി പറഞ്ഞു.
നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഉറപ്പുവരുത്താൻ അധികാര പങ്കാളിത്തം അനിവാര്യമാണ്. പോസിറ്റീവ് പൊളിറ്റിക്സ് അതിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, എസ്. ഡി.റ്റി.യു. ജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ ഹലീൽ തല പള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി,അഡ്വ സി.പി. അജ്മൽ , സി എച്ച്. ഹസീബ് ,ഇസ്മായിൽ കീഴേടം , എസ്.എം. ഷാഹിദ് യാസിർ കാരയ്ക്കാട്, നജിബ്പാറനാനീ, വി.എസ് ഹിലാൽ, ജെലീൽ കെ. കെ.പി. അൻവർ സാദത്ത്, അമീന നൗഫൽ നഗരസഭാ കൗൺസിലർമാരായ സുബൈർ വെളളാപള്ളിൽ, സജ്മി, ഷിഹാസ്, ഷാഹുൽമുരുക്കോലിൽ എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് കടന്നുവന്ന നിരവധി പേർക്ക് സ്വീകരണം നൽകി.





