പാലാ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ. നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ എന്നായിരുന്നു പരാമര്‍ശം. പാലായില്‍ ഒരുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി. അതിലെ ഏറ്റവും Read More…
Author: Web Editor
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു കരിമ്പാനി സ്വദേശി മിഥുൻ രാജുവിനു (24) പരുക്കേറ്റു. ഉച്ചയ്ക്ക് ചുവന്നപ്ലാവിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു കുമളിയിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശി ചന്ദ്രനു ( 68) പരുക്കേറ്റു.
ശിശുദിനാഘോഷം ; മാറ്റുരച്ച് എസ്. എം. എം. യു പി എസ് നരിയങ്ങാനം
നരിയങ്ങാനം: നവംബർ 14 ശിശുദിനം SMM UP സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലപ്പുലം ഗ്രാമപഞ്ചായത്ത്; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു ചടങ്ങിൽ സ്വാഗതം ആശംസിച്ചു. LKG, UKG വിഭാഗങ്ങളിലെ കുരുന്നുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ആഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പാട്ടും നൃത്തവും മറ്റ് വിനോദപരിപാടികളുമായി കുരുന്നുകൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. തുടർന്ന് ചാച്ചാജിയുടെ സ്മരണകൾ ഉയർത്തിപ്പിടിച്ച് ‘ചാച്ചാജിക്ക് Read More…
പുതുക്കാട്ട് പി വി ശശി നിര്യാതനായി
കളത്തൂക്കടവ്: പുതുക്കാട്ട് പി വി ശശി (57) നിര്യാതനായി. മൃതദേഹം നാളെ (ശനി) രാവിലെ 11 മണിക്ക് ഇടമറുകിലുള്ള വേറിട്ടുൽ കൊണ്ടുവരും. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് ഇടമറുകിലുള്ള വീട്ടുവളപ്പിൽ.
രാമപുരം കോളേജിൽ ഫാ. പീറ്റർ കോതമ്പനാനി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം നടത്തി
രാമപുരം: മാർ അഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ഫാ. പീറ്റർ കോതമ്പനാനി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം ജെ നിർവ്വഹിച്ചു. ആധുനിക വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും ആഗോള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ ആർജിക്കേണ്ട അറിവുകളെക്കുറിച്ചും, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യവും ഭാവിയിലെ തൊഴിൽ സാധ്യതകളും സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ബെയ്സ് ബോളിൽ മൂന്നാം സ്ഥാനം Read More…
അരുവിത്തുറ സെൻ്റ് മേരീസിൽ വിപുലമായ ശിശുദിനാഘോഷം
അരുവിത്തുറ സെൻ്റ് മേരീസ് പ്രീ പ്രൈമറി സ്കൂളും സെൻ്റ് മേരീസ് എൽപി സ്കൂളും സംയുക്തമായി ശിശുദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രീ പ്രൈമറി സ്കൂൾ കുട്ടികളെ എൽ .പി സ്കൂൾ കുട്ടികൾ നിർമ്മിച്ച കാർഡുകളും ചോക്ലേറ്റും നൽകി സ്വീകരിച്ചു. പ്രീ പ്രൈമറി, പ്രൈമറി സ്കൂളുകളിലെ കുട്ടികൾ ഒന്നിച്ചു ചേർന്ന് നടത്തിയ റാലി ഏറെ വർണ്ണാഭമായിരുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കളാണ് റാലിയിൽ ഉപയോഗിച്ചത്. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ എൽ Read More…
പൂഞ്ഞാർ മങ്കുഴി ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം 15ന്
പൂഞ്ഞാർ: എസ്.എൻ.ഡി.പി. യോഗം ബ്രാഞ്ച് 108 നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം നവംബർ 15 ഞായറാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഗുരുപൂജ, 8ന് ഷഷ്ഠി പൂജയും നാമജപവും നടക്കും. രാവിലെ 10ന് പൂഞ്ഞാർ പള്ളിക്കുന്നേൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇളനീർ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ പൂജകൾ, Read More…
ജീവിത നൈപുണി കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന സിലബസ് വേണം: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
പ്രവിത്താനം: ജീവിതനൈപുണി കോഴ്സുകൾക്ക് പ്രാധാന്യം നൽകി സിലബസ് പരിഷ്കരണം കാലോചിതമാണെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവത്തിലും കായികമേളയിലും കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ തന്നെ പ്രായോഗിക പരിജ്ഞാനം കുട്ടികൾ ആർജിക്കുന്നത് മുന്നോട്ടുള്ള അവരുടെ ജീവിത പ്രയാണത്തിന് വലിയ മുതൽക്കൂട്ട് ആകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ രൂപത കോർപ്പറേറ്റ് Read More…
ഇലഞ്ഞിക്കൽ ചാച്ചിയമ്മ ജോർജ് നിര്യാതയായി
തലപ്പലം : ഇലഞ്ഞിക്കൽ ചാച്ചിയമ്മ ജോർജ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (13.11.2026) ഉച്ചകഴിഞ്ഞ് 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ദേവര്‍ഷ് മനു ചികിത്സാ സഹായനിധി ഫണ്ട് കൈമാറ്റം നാളെ
ഈരാറ്റുപേട്ട : ജന്മനാ കരള്‍ രോഗ ബാധിതനായ ഏഴു മാസം മാത്രം പ്രായമുള്ള ദേവര്‍ഷ് മനു ന്റെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രകൃയക്കായി ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൈമാറ്റം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 8.00 ന് വ്യാപാരഭവനില്‍ നടക്കും. വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. വി.പി .നാസര്‍, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, മഹല്ല് ഭാരവാഹികള്‍, ഇമാമീങ്ങള്‍, രാഷ്ട്രീയ Read More…











