General

സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി; അധ്യാ​പ​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി രക്ഷപെട്ടു

കൂ​ട്ടി​ക്ക​ൽ: സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ലി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​ണ് അ​ണ​ലിപ്പാമ്പ് ക​യ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ധ്യാ​പ​കൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ക്ക​ൽ തേ​ൻ​പു​ഴ​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

പ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി​യാ​ണ് തേ​ൻ​പു​ഴ ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ന്‍റെ മു​ന്പി​ലെ മാ​റ്റി​ന​ടി​യി​ൽ അ​ണ​ലി പാ​മ്പി​നെ കാ​ണു​ന്ന​ത്.

പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ പാ​മ്പി​നെ കാ​ണാ​തെ​യാ​യി. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളും അ​ധ്യാ​പ​ക​നും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ചു​രു​ണ്ടി​രി​ക്കു​ന്ന നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് പി​ന്നീ​ട് അ​ധ്യാ​പ​ക​ൻ യാ​ത്ര തു​ട​ർ​ന്ന​ത്.

വീഡിയോ ലിങ്ക്: https://www.facebook.com/share/r/1DqgBASzzJ

Leave a Reply

Your email address will not be published. Required fields are marked *