General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി. ഫാ.റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി.എം.സി. അനുഗ്രഹ പ്രഭാഷണം നടത്തി.സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതി യിൽസി.എം.സി. റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളികുളം ഇടവകാംഗവും എം. സി. ബി . എസ്. സഭാംഗവുമായ ഫാ.സുരേഷിൻ്റെ ആകസ്മിക വിയോഗം സമ്മേളനത്തിൽ അനുസ്മരിക്കുകയും
പ്രാർത്ഥിക്കുകയും ചെയ്തു.

സിസ്റ്റർ റ്റോംസി മരിയ വാഴയിൽ സി.എം.സി. ചർച്ചകൾക്ക് നേതൃത്വം നൽകി.വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്ഥരും മിഷനറി പ്രവർത്തനങ്ങൾ പങ്കുവെച്ചു.പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യ വസ്ത്രം സ്വീകരിച്ച ബ്രദർ മെൽവിൻ മൈലക്കലിനെ സമ്മേളനത്തിൽ അഭിനന്ദിച്ചു.സിസ്റ്റർ ലിസ്ബത്ത് കടപ്ലാക്കൽ സി. എം സി . കൃതജ്ഞത അർപ്പിച്ചു.

എല്ലാവർക്കും സ്നേഹവീരുന്ന് നൽകി. 2023 മുതൽ എല്ലാവർഷവും വൈദിക സന്യസ്ത സംഗമം കൂടി വരുന്നു. ഫാ.സ്കറിയ വേകത്താmo ഫാ. റോണി സെബാസ്റ്റ്യൻ മണിയാക്കു പാറയിൽ, സിസ്റ്റർ മേരി ജോൺ കടപ്ലാക്കൽ, സിസ്റ്റർ ലിൻ്റാമരിയ വട്ടക്കാട്ട്, സിസ്റ്റർ ഷാൽ ബി മരിയ മുകളേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *