ഉഴവൂർ: പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് സ്വാഗതം ആശംസിക്കുകയും മെമ്പര്മാരായ ശ്രീനി തങ്കപ്പൻ,റിനി വിൽസൺ സിറിയക് കല്ലട എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
സെന്റ് ജൂഡ് ക്ലബ് ന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച മത്സരത്തിന് കൺവീനർ ജെൻസൺ, റോയ് തെനംകുഴി,ഷൈൻ മൂക്കട, പ്രസാദ് മൂക്കട, ജസ്റ്റിൻ മൂക്കട എന്നിവർ നേതൃത്വം നൽകി. മോനിപളളി ടൗണിൽ സംഘടിപ്പിച്ച വാശിയേരിയ മത്സരത്തിൽ,ക്ലബ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് 1 ആം സമ്മാനത്തിന് 7 ആർട്സ് കല്ലിടുക്കി ടീമും ടീമും രണ്ടാം സമ്മാനത്തിന് സെന്റ് സ്റ്റീഫൻസ് ഉഴവൂർ ടീമും അർഹരായി.