Blog

വാർഡിൽ കുടിവെള്ളം നൽകുന്നില്ല; മെമ്പർ പഞ്ചായത്ത് കമ്മറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുടിവെള്ളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മെമ്പർ സതീഷ് തലപ്പലം പഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ജലനിധി പദ്ധതിയുടെ കീഴിൽ ഇടകിളമറ്റം ശുദ്ധജല വിതരണ പദ്ധതി എന്ന പേരിൽ 2014 ൽ ആരംഭിച്ച പദ്ധതി 2020 വരെ ഉപയോഗശൂന്യമായ വെള്ളമാണ് നൽകിയിരുന്നത്.

എന്നാൽ താൻ മെമ്പർ ആയതിനുശേഷം2021 ൽ 15 ലക്ഷം രൂപ അനുവദിപ്പിച്ച് അയൺ റിമൂവൽ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിക്കുകയും, 2022 ൽ 5 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിപ്പിച്ച് നൽകിയതാണ്, എന്നിട്ടും കുടിവെള്ളക്ഷാമം ഇത്ര രൂക്ഷമായ ഈ സാഹചര്യത്തിൽ വെള്ളം നിഷേധിക്കുന്നത് വാർഡിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് ചിലർ നടത്തുന്ന നെറികെട്ട രാഷ്ട്രീയ കളിയാണെന്ന് ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ മെമ്പർ സതീഷ് തലപ്പലം പറഞ്ഞു.

ഈ ദിവസങ്ങളിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *