തലപ്പുലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുളിക്കൽ പാറമടക്ക് ലൈസൻസ് നിഷേധിച്ചതിനെതിരെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടി തുടങ്ങി. 2020 മെയ് മാസം പാറമടയ്ക്ക് അനുകൂലമായി ലൈസൻസ് നൽകണമെന്ന് കാണിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഉള്ളതാണ്.
ടി പാറമടയുടെ ഫെബ്രുവരി മാസം പഞ്ചായത്തിൽ സമർപ്പിച്ചപ്പോൾ പഞ്ചായത്ത് കമ്മിറ്റി അപേക്ഷ തള്ളുകയാണ് ചെയ്തത്. ഇതിനെതിരെ പാറമടക്കാർ കോടതിയെ സമീപിച്ചപ്പോൾ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും സെക്രട്ടറിക്കെ എതിരെയും കോടതിയെ രക്ഷ നടപടിക്ക് കേസ് രജിസ്റ്റർ ചെയ്തു.
24 മണിക്കൂറിനുള്ളിൽ ലൈസൻസ് നൽകാൻ സെക്രെട്ടറിയോട് ഉത്തരവ് ഇടുകയും ചെയ്തു. ശേഷം പഞ്ചായത്ത് ഭരണ സമിതിയോട് കോടതി ഉത്തരവുകൾ നിർബന്ധമായും പഠിക്കേണ്ടതാണെന്നും കോടതി വിധി അംഗീകരിച്ചു റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന്മേൽ 10/4/2023 കൂടിയ കമ്മിറ്റി കോടതി ഉത്തരവ് അനുസരിക്കാൻ മുഴുവൻ ഭരണസമിതി അംഗങ്ങളും ഐക്യകണ്ഠേന തീരുമാനിച്ചു.
ടി തീരുമാനം ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ ഹാജരാക്കിയ ശേഷവും കോടതി അലക്ഷ്യ നടപടി തുടരുകയാണ്. ഇതിന്റെ പേരിൽ 2 മാസം ആയി പ്രസിഡന്റ് അനുപമ വിശ്വനാഥ്, സെക്രെട്ടറി രാജീവ് എന്നിവർ ഹൈകോടതിയിൽ കേറിഇറങ്ങി നടക്കുകയാണ്.

കോടതി അലക്ഷ്യം നേരിടുന്ന പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് തന്നെ തുറങ്കിൽ അടച്ചാലും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും, തനിക്കും പാർട്ടിക്കും മുന്നണിക്കും എതിരെ ചിലർ പടച്ചുവിടുന്ന വ്യാജ വാർത്തകളും അപവാദ പ്രചാരണങ്ങളും ജനങ്ങൾക്കിടയിൽ ഭിന്നത പടർത്താൻ വിചാരിച്ചാൽ അത് നടപ്പാകില്ലെന്നും, തലപ്പലത്തെ ജനങ്ങൾ വിവേകവന്മാരാണെന്നും എന്നും ജനങ്ങൾക്കൊപ്പം രാഷ്ട്രീയ മത ഭേദമെന്യേ തുല്യ നീതി നടപ്പാക്കുന്നതിൽ നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് മുന്നണി 100% വിജയം ആണെന്നും ഇതിൽ കലി പൂണ്ട ചില രാഷ്ട്രീയ എതിരാളികൾ വാർത്തകളെ തങ്ങളുടെ രാഷ്ട്രീയ സ്വാർത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും അത്തരക്കാരെ ജനങ്ങൾ ചേറുത്തു തോൽപ്പിക്കും എന്നും പാറമടക്കെതിരായി അപ്പീലിന് പോകുമെന്നും പാറമടക്കെതിരെ നടന്ന അവലോകന യോഗത്തിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്അറിയിച്ചു.