General

ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം: പ്രഫ. ലോപ്പസ് മാത്യു

കോട്ടയം പാർലമെന്റ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അത് രാജ്യത്തെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്ന ബിജെപി ക്കും, കേരളത്തിലെ ഇടതു സർക്കാരിന്റെ സൽഭരണത്തെ ദ്വേഷിക്കുന്ന കോൺഗ്രസിനും തക്ക മറുപടി ആയിരിക്കുമെന്ന് കോട്ടയം ജില്ല ഇടതുമുന്നണി കൺവീനർ പ്രഫ. ലോപ്പ സ് മാത്യു പ്രസ്താവിച്ചു.

പിറവം നിയോജക മണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. വികസന കാര്യത്തിലും ക്ഷേമ കാര്യത്തിലും ഒന്നാമനായി നിൽക്കുന്ന തോമസ് ചാഴികാടന്റെ മണ്ഡലത്തിലെ സ്വീകാര്യത അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.

മണീട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ എൻ തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി കെ തോമസ്, പിറവം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ രതീഷ്, എ ഡി ഗോപി, കെ ടി ഭാസ്കരൻ, ബിജു സൈമൺ എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആവേശകരമായ സ്വീകരണം നെച്ചൂർ കടവിൽ നടന്നു. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ സ്വീകരണത്തിന് നന്ദി പറഞ്ഞു പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *