പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഹൈടെക് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും, സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ നിർവഹിച്ചു.
സാങ്കേതിക വൈദഗ്ദ്യം നേടിയ തലമുറയുടെതാണ് ഭാവി ലോകം എന്ന് അദ്ദേഹം പറഞ്ഞു.ആധുനിക കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തണമന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ അദ്ദേഹം ഓണസമ്മാനമായി തന്റെ മാതൃ വിദ്യാലയത്തിൽ വോളിബോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു.
സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹെഡ്മാസ്റ്റർ അജി വി. ജെ., പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.