തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷിയോഗം ചേർന്നു.
ജനപ്രതിനിധികൾ , രാഷ്ട്രീയ-സമുദായ-സന്നദ്ധ-സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ സ്കൂൾ സ്ഥാപന മേധാവികൾ, സ്കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശത്തു നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നതിന് തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ജെ തയ്യിൽ , ഫാ.തോമസ് മേനാച്ചേരിയിൽ, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ , വൈസ് പ്രസിഡന്റ് മാജി തോമസ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീഷ് എസ്, സാജു പുല്ലാട്ട്, റ്റി ഡി ജോർജ്, പയസ് ജേക്കബ്, എം എ ജോസഫ്,
ചെയിസ് ഞള്ളംപുഴ, ടി ഡി മോഹനൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയി , മാളു പി മുരുകൻ , അമ്മിണി തോമസ്, മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ് , രതീഷ് പി എസ് , ദീപ സജി , ജയറാണി തോമസ്കുട്ടി, നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു.