കാഞ്ഞിരപ്പള്ളി പോലീസ് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ നടപടികൾ കൊറിയർ സർവീസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുകയും സംഘത്തിൽ പെട്ട ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കൊറിയർ സർവീസ് സെൻററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ പാർസൽ വാങ്ങുന്ന സമയം പാഴ്സലും ആളിനെയും കസ്റ്റഡിയിൽ എടുത്തു.
പൊൻകുന്നം ചിറക്കടവ് എട്ടുവേലിൽ അമീർഖാൻ ES ( 27) എന്ന ആളിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് ഇന്ന് പിടികൂടിയത്. ജിമ്മുകളിലും വടംവലി മത്സരങ്ങൾക്ക് മറ്റും കേന്ദ്രീകരിച്ച് ആൾക്കാരാണ് പ്രധാന ഉപഭോക്താക്കൾ. ഡൽഹിയിൽ നിന്നാണ് കൊറിയർ അയച്ചിട്ടുള്ളത്. 80 വയലുകൾ അടങ്ങിയ പാഴ്സൽ ആണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്.
ഇയാൾ സ്ഥിരമായി ഇത്തരത്തിലുള്ള മരുന്നുകൾ ഓർഡർ ചെയ്തു വരുത്തി ഡോക്ടറുടെ പ്രസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്തു വരുന്നു 500 രൂപ നിരക്കിൽ ആണ് ഒരു വയൽ മരുന്ന് നൽകിയിരുന്നത്. 1.75 ലക്ഷം രൂപയുടെ മരുന്നുകൾ ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇയാൾ വാങ്ങി വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ പ്രതി ആയിട്ടുണ്ട് പിടിച്ചെടുത്ത മരുന്നുകളും ആളിനെയും കോട്ടയം ജില്ല ഡ്രഗ് ഇൻസ്പെക്ടർമാരായശ്രീമതി ജമീല ഹെലൻ ജേക്കബ്, ശ്രീമതി താര S പിള്ള, ബബിത കെ വാഴയിൽ എന്നിരടങ്ങിയ സംഘത്തിന് തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു, IPS ന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ശ്രീ വിശാൽ ജോൺസണിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി. കെ.മനോജ്, SI മാരായ ഗോകുൽ ജി, ഷിജു എസ് എസ്, Si രംഗനാഥൻ, ASI പ്രദീപ്,CPO മാരായ സുജിത് എം വി, രാഹുൽ ബാബു, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള മരുന്നുകൾ പിടിച്ചെടുത്തത്.





