General

വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു

വെള്ളികുളം : വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സഭാ ദിനമായും വിശ്വാസ പരിശീലകദിനമായും ആചരിച്ചു.

ആഘോഷമായ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോർജുകുട്ടി വയലിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

എൽസാ മരിയ സോജി കുളങ്ങര ആമുഖപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സഭാദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. വെള്ളികുളം ഇടവകയിലെ വിശ്വാസ പരിശീലകരായ അധ്യാപകരെ സമ്മേളനത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

തോമസ് നാമധാരികളെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഹൗസ് അടിസ്ഥാനത്തിൽ റാലി നടത്തപ്പെട്ടു. റെഡ് ഹൗസ്, ഗ്രീൻ ഹൗസ്,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജോസഫ് കടപ്ലാക്കൽ, ബില്‍സാ ബിൻസ് മുളങ്ങാശ്ശേരിൽ, അന്നാ എലിസബത്ത് സജി താന്നിപ്പൊതിയിൽ, ജോസ്‌ലി രാജേഷ് മുതുപേഴത്തേൽ, അൽഫോൻസാ ജോസഫ് കൊച്ചുപുരക്കൽ, ദിയാ മാത്യു കാരിക്കൂട്ടത്തിൽ, ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *