Crime

ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞ് പീഡനം: യുവാവ് അ​​റ​​സ്റ്റി​​ൽ

കോ​​ട്ട​​യം: ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പ​​രി​​ച​​യ​​പ്പെ​​ട്ട പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞ് പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ 22 കാ​​ര​​ൻ അ​​റ​​സ്റ്റി​​ൽ. വ​​ട​​വാ​​തൂ​​ർ വി​​ജ​​യ​​പു​​രം പാ​​ട്ടു​​ക​​ള​​ത്തി​​ൽ ആ​​ദി​​ത്യ​​ൻ പി.​​അ​​ജ​​യ​​നെ(22)​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​നൂ​​പ് ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സോ​​ഷ്യ​​ൽ മീ​​ഡി​​യ വ​​ഴി ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞാ​​യി​​രു​​ന്നു പ്ര​​തി​​യു​​ടെ ത​​ട്ടി​​പ്പ്. ഇ​​ത്ത​​ര​​ത്തി​​ൽ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ട പെ​​ൺ​​കു​​ട്ടി​​യെ ഇ​​യാ​​ൾ പ്ര​​ണ​​യി​​ക്കു​​ന്ന​​താ​​യി ന​​ടി​​ക്കു​​ക​​യും പീ​​ഡി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ത​​ട്ടി​​പ്പ് തി​​രി​​ച്ച​​റി​​ഞ്ഞ പെ​​ൺ​​കു​​ട്ടി കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി പ​​രാ​​തി ന​​ൽ​​കി. തു​​ട​​ർ​​ന്ന്, കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി കെ.​​ജി. അ​​നീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം വെ​​സ്റ്റ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​നൂ​​പ് ജോ​​സി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ഐ​​പി​​എ​​സ് ട്രെ​​യി​​നി എ​​ന്ന പേ​​രി​​ൽ ഇ​​യാ​​ൾ എ​​ത്തി​​യി​​രു​​ന്നു. ആ​​റു മാ​​സം മു​​ൻ​​പ് കൈ​​തേ​​പ്പാ​​ലം ബാ​​റി​​ൽ എ​​യ​​ർ​​ഗ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഇ​​യാ​​ളെ ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും കേ​​സെ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ത​​ട്ടി​​പ്പ് കേ​​സു​​ക​​ളി​​ൽ ഇ​​ട​​നി​​ല നി​​ന്ന് ഐ​​പി​​എ​​സു​​കാ​​ര​​ൻ എ​​ന്ന പേ​​രി​​ൽ വാ​​ഹ​​നം ത​​ട്ടി​​യി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. ഈ ​​സം​​ഭ​​വ​​ത്തി​​ലും ഇ​​യാ​​ൾ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *