Poonjar

കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലം അപകടഭീഷണിയില്‍

കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം.

ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. ടോറസ് ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. അധികാരികള്‍ നിസംഗത പാലിക്കരുതെന്നും റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *