Poonjar

ഭിക്ഷായാത്രയും ബഹുജനസമ്പർക്കപരിപാടിയും നടത്തി

പൂഞ്ഞാർ: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി യുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണപരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി.

കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓൾവിൻ തോമസ്,ഷാൻ്റി എ.ഡി ,ടോമി മാടപ്പള്ളി , സുദ ഗിരീഷ്, എന്നിവർ പ്രസംഗിച്ചു.

പടം .കർഷക കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഭിക്ഷായാത്രഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *