കടുവാമുഴി പി എം എസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള തീയതികളിലായി നടക്കുന്ന വായനാദിന മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു.
പതിപ്പ് നിർമ്മാണം,കവി പരിചയം,ക്വിസ് മത്സരങ്ങൾ, കാവ്യോത്സവം തുടങ്ങിയ പരിപാടികൾ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. പി റ്റി എ -എം പി റ്റി എ ഭാരവാഹികളും രക്ഷകർത്താക്കളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.