Uzhavoor

ഉഴവൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറെ സന്ദർശിച്ചു

ആർപ്പൂക്കര സ്വദേശിയും കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വംശജൻ ശ്രീ ബൈജു തിട്ടാലയെ സന്ദർശിച്ചു ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യു കെ യിൽ എത്തിയ ജോണിസ് ശ്രീ ബൈജു വിനെ കേംബ്രിഡ്ജിലെ ഭവനത്തിൽ എത്തിയായിരുന്നു സന്ദർശിച്ചത്. കേംബ്രിഡ്ജ് കൌൺസിലിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസിലാക്കുവാൻ സാധിച്ചതായി ജോണിസ് അഭിപ്രായപ്പെട്ടു.

നാട്ടിലെ വിദ്യാഭ്യാസ മേഖലകളിൽ കേംബ്രിഡ്ജിൽ നിന്നുള്ള സാങ്കേതിക പിന്തുണ ഉറപ്പിക്കും എന്നും നാട്ടിൽ നിന്നും കേംബ്രിഡ്ജിൽ പഠിക്കാൻ എത്തുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും എന്നും ജോണിസ് പി സ്റ്റീഫനുമായുള്ള ചർച്ചക്ക് ശേഷം ശ്രീ ബൈജു തിട്ടാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *