ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ കുടകൾ വിതരണം ചെയ്തത്. മഴക്കാലത്തു നിർധനരായ കുട്ടികൾക്ക് സഹായം എന്ന നിലയിൽ ആണ് കുടകൾ വിതരണം ചെയ്തത്.