General

‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

പ്രവിത്താനം : ലിംഗസമത്വത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് പുതിയ അധ്യയന വർഷത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിൽ സ്കൂളിൽ എത്തി.

ലിംഗ വിവേചനത്തിന്റെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ആ മാറ്റം ഉൾക്കൊണ്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോം ഏവരുടെയും ശ്രദ്ധ നേടി. ധരിക്കാൻ സൗകര്യപ്രദമായ പുതിയ യൂണിഫോം തങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

കുട്ടികളിൽ ലിംഗ സമത്വം എന്ന ആശയം വളർത്താനും പരസ്പര ബഹുമാനത്തോടെ ഇടപെടാനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെ പുതിയ യൂണിഫോം സഹായകരമാകുമെന്ന് യൂണിഫോം അവതരിപ്പിച്ച് സംസാരിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നടത്തിയ ഈ ശ്രമം ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹെഡ്മാസ്റ്റർ അജി വി. ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ. എസ്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *