ഈരാറ്റുപേട്ട: നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനം വൻ പരാജയമാണ്. കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം ഇത് ശരിവെക്കുന്നു. കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. മന്ത്രി സജി ചെറിയാൻ സർക്കാർ ആരോഗ്യ സംവിധാനത്തെ തള്ളി പറയുന്നു. സർക്കാർ ആശുപത്രിയിലെ ചിക്ത്സ എന്റെ ജീവൻ നഷ്ടപ്പെടുത്തുമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് എന്റെ ജീവൻ തിരിച്ച് നൽകിയത് സജി ചെറിയാൻ പറയുന്നു. വെറും പി.ആർ വർക്കിലൂടെ കെട്ടി പടുത്ത നമ്പർ വൺ ആരോഗ്യ സംവിധാനം കോട്ടയം മെഡിക്കൽ Read More…
ഈരാറ്റുപേട്ട : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് പരിശീലനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 39 പേരടങ്ങുന്ന പരിശീലനം 2024 ഒക്ടോബർ 23നു ആരംഭിച്ചു 2024 നവംബർ 4നു അവസാനിക്കും.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, Read More…