Erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളി ശനി ദിവസങ്ങളിൽ നടത്തുന്നതാണ്.

ബിസിഎ (എ. ഐ. വിത്ത് പൈത്തൺ), ബികോം ലോജിസ്റ്റിക്സ്, ബി കോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ (ടാലി ആൻഡ് പ്രാക്റ്റിക്കൽ അക്കൗണ്ടിങ്), ബിബിഎ (ഡിജിറ്റൽ മാർക്കറ്റിംഗ്), എം കോം ടാക്സേഷൻ എന്നിവയാണ് വിവിധ കോഴ്സുകൾ. മേൽ പറഞ്ഞ പ്രോഗ്രാമിലേക്ക് ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ വെള്ളി, ശനി ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിക്കുന്നു.

75% മേൽ മാർക്കുള്ള ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കും, 85% മേൽമാർക്കുള്ള എല്ലാ വിഭാഗത്തിൽ പെട്ടവർക്കും സൗജന്യ പഠനം അനുവദിക്കുന്നതാണ്. മാർക്കിനെ അടിസ്ഥാനമാക്കി മറ്റുള്ളവർക്ക് ഫീസ് ഇളവും നൽകുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 80865 63005, 8086 563009

Leave a Reply

Your email address will not be published. Required fields are marked *