General

ചെമ്മലമറ്റം ഇടവകയുടെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഒന്നാം വാർഷികത്തിലേക്ക്

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി നേതൃത്വം നല്കുന്ന പാലിയേറ്റീവ് കെയർ ഒന്നാം വാർഷിക ആഘോഷം വെളളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കു.

കഴിഞ്ഞ ഒരു വർഷമായി ചെമ്മലമറ്റം ഇടവകയിലും സമീപപ്രദേശങ്ങളിലും ജാതി മതഭേദമന്യേ എല്ലാ രോഗികളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റിവ് കെയർ പ്രവർത്തിക്കുന്നത്.

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് ആണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നത്. എല്ലാ ബുധനാഴ്ചകളിലും അംഗങ്ങൾ ഭവനങ്ങൾ സന്ദർശിച്ച് രോഗി പരിപാലനം നടത്തുന്നു.

ഭക്ഷ്യസഹായം, ചികത്സ സഹായം, ആംബുലൻസ് സൗകര്യം, വീൽ ചെയർ, വാക്കർ, കട്ടിൽ എന്നിവ സംഘടന ക്രമീകരിച്ച് നല്കുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതു സമ്മളനം റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ ഉദ്ഘാടനം ചെയ്യും.

ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. ബാബു കിണറ്റുകര, മുഹമ്മദ് റിയാസ്, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ഗിയച്ചൻ ജേക്കബ് തോട്ടുങ്കൽ, ശ്രീമതി സുമ ജോർജ് കരിങ്ങനാമറ്റം തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *