News

ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയതിനെതിരെ മാണി സി കാപ്പൻ

പാലാ: ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ നടപടി ധിക്കാരപരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അധികാരത്തിൻ്റെ ധ്യാർഷ്ട്യം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും കാപ്പൻ കുറ്റപ്പെടുത്തി.

ഞായറാഴ്ച പ്രവൃത്തിദിനമാക്കരുതെന്ന ആവശ്യം ന്യായമാണെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകുകപോലും ചെയ്യാത്തത് ഫാസിസമാണ്. അധികാരത്തിൻ്റെ പിൻബലത്തിൽ ജനദ്രോഹ നടപടികൾ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭൂഷണമല്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.