Obituary

ഈ​ഴ​വ​ർ​വ​യ​ലി​ൽ ചെ​ല്ല​മ്മ ച​ന്ദ്ര​ശേ​ഖ​ര​ൻ നിര്യാതയായി

പൂ​ഞ്ഞാ​ർ : പ​ന​ച്ചി​ക​പ്പാ​റ ഈ​ഴ​വ​ർ​വ​യ​ലി​ൽ ചെ​ല്ല​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പൂ​ഞ്ഞാ​ർ മൈ​ലാ​ടും​പാ​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ. മ​ക്ക​ൾ: ശോ​ഭ​ന കു​മാ​രി, പ​രേ​ത​നാ​യ ദി​ലീ​പ് കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ (റി​ട്ട. എ​സ്ഐ). മ​രു​മ​ക്ക​ൾ: മ​ൻ​മ​ഥ​ൻ ചെ​മ്പ​ൻ​കു​ളം, ഷീ​ബ തൊ​ഴു​ത്തു​ങ്ക​ൽ, നി​ഷ ആ​ന​ന്ദ​ഭ​വ​ൻ.

Obituary

വലിയവീട്ടിൽ വി. റ്റി. തോമസ് നിര്യാതനായി

പറത്താനം : വലിയവീട്ടിൽ വി. റ്റി. തോമസ് (ആനക്കുഴി ജോസ് -69) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )മരുമക്കൾ: ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ,ഇവാന, ടൊവിനോ

Obituary

മാറാമറ്റം എം കെ ജേക്കബ് (ചാക്കോച്ചൻ) നിര്യാതനായി

ഭരണങ്ങാനം : കീഴമ്പാറ മാറാമറ്റം എം കെ ജേക്കബ് (ചാക്കോച്ചൻ -63) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വത്സമ്മ മേവട കണിയമ്മാക്കൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ജോസ്മി, എബിൻ. മരുമക്കൾ : രഞ്ജിത്ത്.

Obituary

വെട്ടുകല്ലാംകുഴിയിൽ ജോസഫ് ആന്റണി നിര്യാതനായി

തലപ്പലം: വെട്ടുകല്ലാംകുഴിയിൽ ജോസഫ് ആന്റണി (67) നിര്യാതനായി. ഭൗതികശരീരം ഇന്ന് 21.09.2026 ഉച്ചകഴിഞ്ഞ് 5ന് ഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ (ചൊവാഴ്ച) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Obituary

ചേലകാട്ട് ജോസഫിന്റെ സംസ്‍കാരം ഇന്ന്

പെരിങ്ങുളം: വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് മരിച്ച ചേലകാട്ട് ജോസഫിന്റെ (അപ്പച്ചൻ–80), മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽ. 2 മണിക്ക് മൃതദേഹം പള്ളിയിൽ എത്തിക്കും.

Obituary

കാട്ടാത്തുവാലയിൽ ഏലമ്മ ജോസഫ് നിര്യാതയായി

കല്ലറ (കപികാട്): കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്. മക്കൾ:മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ), മെർലി (USA), അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ), റെനിമോൻ (NRI). മരുമക്കൾ: ​തോമസ് തയ്യിൽ (കോതനല്ലൂർ),​ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ – USA), ​സിസി ചേരുങ്കൽ (വടയാർ), ​ഐസി കുളിരാനിയിൽ (കടപ്ലാമറ്റം). സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.

Obituary

കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ) നിര്യാതനായി

പൂഞ്ഞാർ: വെട്ടീപ്പറമ്പ് കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ–71) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊച്ചറ കൊല്ലമന ഗ്രേസമ്മ. മക്കൾ: ടിബിൻ, ടിന്റു. മരുമകൻ: പ്രിൻസ് വടക്കേടത്ത് (കളത്തൂർ).

Obituary

കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ) നിര്യാതനായി

പനച്ചികപ്പാറ കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ 55) നിര്യാതനായി. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസിഡ് പ്രിന്റിംഗ് ആൻഡ് ട്രെനിംങ് പാലാ ബ്രാഞ്ച് ജീവനക്കാനായിരുന്നു. സംസ്കാരം നാളെ (17-09-26 വ്യാഴം) 3.00 ന് വീട്ടുവളപ്പിൽ. (സി.പി.ഐ.എം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം, സി.എ.പി.ടി (സി.ഐ.റ്റി.യു) കോട്ടയം ജില്ലാ സെക്രട്ടറി). ഭാര്യ: രാജി തമ്പലക്കാട് തച്ചേടത്ത് കുടുംബാംഗം.മക്കൾ: നിഖിത ബിനു (വിദ്യാർത്ഥി ജർമിനി), നിഖിൽ ബിനു.

Obituary

ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ ഇ​ട​മ​റു​ക് ഇ​ല്ലി​ക്ക​ൽ മ​ജോ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ഇന്ന് (ചൊ​വ്വാ​ഴ്ച) രാ​വി​ലെ പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് മ​ജോ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. സ്കൂ​ളി​ൽ കലോ​ത്സ​വ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​യു​ള്ള അ​നൗ​ൺ​സ്മെ​ൻ്റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​വേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ജോ​യെ അ​ധ്യാ​പ​ക​ർ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Obituary

മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു നിര്യാതനായി

വേലത്തുശേരി: മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു (78) അന്തരിച്ചു. മൃതശരീരം അമ്പാറനിരപ്പേൽ സഹോദരൻ ശ്രീ. രാജുവിന്റെ ഭവനത്തിൽ 16/09/2026 ,ബുധാനാഴ്ച രാവിലെ 9 മണിക്ക് കൊണ്ടുവരുന്നതും, തുടർന്നു ശവസംസ്കാര-ശുശ്രുഷകൾ ഉച്ചകഴിഞ്ഞു 2:30നു ആരംഭിച്ചു സെയിന്റ് സെബാസ്റ്റ്യൻ ചർച്ചു വേലത്തുശേരിയിലുള്ള കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : അച്ചാമ്മ പടിഞ്ഞാറാകത്ത്. മകൻ : ജോബിൻസ് ഫിലിപ്പ്. മരുമകൾ : റോഷൻ ജോബിൻസ് (കാഞ്ഞൂർ).