General

വഖഫ് ഭേദഗതിക്കെതിരെ കൈകോർത്തവർ പ്രായ്ഛിത്തം ചെയ്യണം: പി.കെ.കൃഷ്ണദാസ്

വികലമായ വഖഫ് നിയമം മൂലം മുനമ്പത്ത് ഉൾപ്പടെ ഇന്ത്യ മഹാരാജ്യത്ത് വിവിധ മേഘലകളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി നിയമം പാസാക്കാൻ മുന്നോട്ട് വന്നപ്പോൾ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കേരളത്തിലെ ഇടതു-വലതു മുന്നണികൾ കൈകോർത്ത് പ്രമേയം പാസാക്കി മുനമ്പം ജനതയെ വഞ്ചിച്ചിരിക്കുക ആണെന്ന് ബി.ജെ.പി. ദേശിയ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു. പ്രായ്ഛിത്തമായി നാളെ ആരംഭിക്കുന്ന നിയസഭ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന പ്രമേയം Read More…

General

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ ഫാ. ജോസഫ് പരിയാത്ത് കൊടിയേറ്റ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെട്ടു.

General

വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം: പ്രഫ. ലോപ്പസ് മാത്യു

വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ അഭിനന്ദിക്കുന്നു എന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. കേരളത്തിലെ 430 ഓളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തികച്ചും ദോഷകരമാകാവുന്ന ഒരു നിയമ ഭേദഗതി വേണ്ടെന്നു വയ്ക്കാനുള്ള ധീരമായ നിലപാട് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിരിക്കുകയാണ്. ജനവികാരത്തിന് Read More…

General

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ കൊടിയേറും

മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ (ജനുവരി 16) കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി ജനറാളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് കണിയോടിക്കലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ജനുവരി 17 വൈകിട്ട് 5 :15 ന് വാഹന വെഞ്ചിരിപ്പും തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം എന്നിവയും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് Read More…

General

മാവടി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

വേലത്തുശ്ശേരി: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച മാവടി സെന്റ് :സെബാസ്റ്റ്യൻസ്‌ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മോൺ. ഡോ. ജോസഫ് തടത്തിൽ ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, മംഗളഗിരി പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ , മദർ സുപ്പീരിയർ സി.സിൽവി എഫ്. സി സി ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ, കൈക്കാരൻമാർ തുടങ്ങിയവർ പങ്കെടുത്തു. പരസ്പര സ്നേഹവും സഹോദര്യവും പുലർത്തുന്നതിലൂടെ ഇടവകയുടെ ആൽമീയ ഉണർവ് വെളിവാക്കുന്നതാണ് ഓരോ അഘോഷവും Read More…

General

നിഴൽ മാഗസിൻ പുറത്തിറക്കുന്ന കവിതാ സമാഹാരം “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്. മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്. സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, Read More…

General

പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം: നാസർ ഫൈസി കൂടത്തായി

പി.സി.ജോർജിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പി സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി പറഞ്ഞു. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി.രാജ്യത്തെ മുഴുവൻ മുസ്ലിങ്ങളും വർഗീയവാദികളാണെന്നായിരുന്നു പിസി ജോർജ് നടത്തിയ പരാമർശം. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ Read More…

General

അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത

അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഉയർന്ന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി Read More…

General

പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

പടനിലം: പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ കൊടിയേറ്റി. ജനുവരി 11 വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, Read More…

General

പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ

പടനിലം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തിരുനാൾ 2025 ജനുവരി 10 മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വി ശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ Read More…