മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും,ആറ് വെങ്കല മെഡലും ആണ് വിജയികൾ കരസ്ഥമാക്കിയത്. കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്. വിജയാഘോഷം തിങ്കളാഴ്ച രാവിലെ 10.30 ന് മുരിക്കു വയലിൽ നിന്നുംറാലി ആയി Read More…
General
വിദ്യാര്‍ത്ഥികള്‍ പ്രതിബദ്ധത ഉള്ളവരാകണം : പി ജെ ജോസഫ്
തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവര്‍ സമൂഹത്തെ മറക്കുന്നവരാകരുതെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ലോകോത്തര നിലവാരമുള്ള തൊഴില്‍ പ്രാവീണ്യ കോഴ്‌സുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആരംഭിക്കേണ്ടതുണ്ട്. വിദേശ രാജ്യ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും. ഇതിനായി വിദ്യാഭ്യാസ നയ രൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും 60 – ാ മത് കെ Read More…
സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം
13-ാം മത് സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ അഷ്ടാംഗ സ്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന് ജില്ലകളിൽ നിന്നും യോഗാസന, ഫ്രീ ഫ്ലോ വിഭാഗങ്ങളിലായി 8 വയസുമുതൽ 18 വയസ്സുവരെയുള്ള 400 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ നേടി മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ Read More…
കാണക്കാരി ഗവ. വി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടം ഇന്ന് നാടിനു സമർപ്പിക്കും
കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് Read More…
ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ
കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും, സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ. റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാന്ന് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. വാപ്പിച്ചി അയച്ച് കൊടുക്കുന്ന യൂറ്റുബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വിത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്. സഹോദരിയാണ് ഇത്തരം ഒരു Read More…
മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ നവീകരിച്ച അത്യാഹിത വിഭാഗം
മുട്ടുചിറ: ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ സേവനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വിപുലീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിൽ നിന്നുള്ള എമർജൻസി ഫിസിഷ്യൻമാരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്രാ നിലവാരമുള്ള അടിയന്തര ചികിത്സ 24 മണിക്കൂറും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. ആധുനിക ചികിത്സ സൗകര്യങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. തുടർന്നു നടന്ന Read More…
എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ സമരത്തിൽ
എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. പ്രതിദിനം 350 രൂപ മാത്രമാണ് നിലവിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് DA നൽകുന്നത്. കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ പ്രതിദിനം 500 രൂപ വരെ നൽകുന്നു.എംജി യൂണിവേഴ്സിറ്റി ഇൻ്റർ കൊളീജിയറ്റ് ടൂർണമെൻ്റുകൾ മിക്കവാറും 90% വും അഫിലിയേറ്റഡ് കോളേജുകളിലാണ് നടക്കുന്നത്. കോട്ടയത്തെ MG സർവകലാശാല ക്യാമ്പസിൽ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് ഇതിന് കാരണം. അഫിലിയേറ്റഡ് Read More…
വിജയോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഉപ ജില്ലാ കായിക മേളയിൽ മുരിക്കും വയൽ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 112 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും ഹയർസെക്കന്ററി /വി എച്ച്. എസ്. ഇ. വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്‌ഥമാക്കി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡി. ജെ. സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എം. സി. ചെയർമാൻ രാജേഷ് മലയിൽ വിജയികളെ ആദരിച്ചു. വി. എച്ച്. എസ്. സി. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ, പി. ടി. എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ. Read More…
നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂർ :എംജി സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ലഡ് ലിറ്റ് ഫുട്ബോൾ കോർട്ട് സർവകലാശാലയുടെയും നാടിന്റെ പൊതുവിലുമുള്ള കായിക വളർച്ചയ്ക്ക് കരുത്തു പകരുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംജി സർവകലാശാല സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ടെൻഡർ നടപടികൾ കിഫ്ബി ആരംഭിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ വിനോദയാത്ര
അന്തിനാട്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അന്തിനാട് സ്പെഷ്യൽ സ്കൂളിലെ അമ്പതിലധികം കുട്ടികളും അവരുടെ ടീച്ചേഴ്സുമായി വാഴച്ചാൽ, ആതിരപ്പള്ളി, സിൽവർ സ്റ്റോo തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അരുവിത്തുറ ലയൺസ് ക്ലബ് അംഗങ്ങളോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിനോദയാത്ര നടത്തി. വിനോദയാത്രയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ സെബാസ്റ്റ്യൻ പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് Read More…











