പടനിലം: പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ കൊടിയേറ്റി.
ജനുവരി 11 വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.
18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് പാലാ കമ്മ്യൂണിക്കേഷൻ നയിക്കുന്ന ഗാനമേള. 19ന് വൈകുന്നേരം 4.15ന് തിരുനാൾ കുർബാന – സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണി യപ്പുരയ്ക്കൽ, ആറിന് തെക്കേത്തുകവലചുറ്റി കിഴക്കുഭാഗം പന്തലിലേക്കു പ്രദക്ഷിണം, തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, രാ ത്രി ഒമ്പതിന് ഉത്പന്ന ലേലം.