മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം. എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ മൂലമുള്ള കേസുകളും ഈ Read More…
General
ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഈരാറ്റുപേട്ടയിൽ നടന്നു
കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഈരാറ്റുപേട്ട സെഞ്ച്വറി സ്റ്റാപ്പൽസ് കൺവെൻഷൻ സെൻററിൽ വച്ച് പത്തനംതിട്ട കുലശേഖരപതി മസ്ജിദ് ഇമാം സ്വാലിഹ് മൗലവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ നൂർ മുഹമ്മദ് നൂർഷ കള്ളിയത്ത് സ്റ്റീൽസ് അധ്യക്ഷതവഹിച്ചൂ. ഏറ്റുമാനൂർ മണ്ഡലം ട്രെയിനർ നസീർ ദാറുസ്സലാം സ്വാഗതമാശംസിച്ചു. യോഗത്തിൽ ഹജ്ജ് Read More…
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു. ദയ ചെയർമാൻ ശ്രീ. പി. എം.ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ ശ്രീമതി. നിഷ ജോസ് K മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിൻ റോയി മുഖ്യ Read More…
വൈദികരും ബ്രദേഴ്‌സും ചേര്‍ന്നൊരുക്കിയ അടിപൊളി കരോള്‍ ഗാനം വൈറലാകുന്നു
ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. The STAR from Heaven എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്. നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ ഫാ. Read More…
ലില്ലി ലയൺ സ്പെഷ്യൽ സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
ഭിന്നശേഷിക്കാർക്കായി സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകി ആശ്വാസമേകുന്ന ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിന് പുതിയ കെട്ടിടം പുലിയൂരിൽ പതിനാലായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം ലില്ലി ബഡ്‌സ് സ്കൂൾ ചെയർമാൻ ഡോക്ടർ പി ജി ആർ പിള്ളയുടെ അധ്യക്ഷതയിൽ രക്ഷാധികാരി കൂടിയായ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ലയൺ ഡിസ്ട്രിക് 318B ഗവർണർ ആർ വെങ്കിടാചലം, വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ലയൺ മാനേജിങ് ട്രെസ്റ്റി ജി വേണുകുമാർ എന്നിവരും Read More…
ആരോഗ്യ സെമിനാർ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച്ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാൻസർ, സംബന്ധമായ രോഗങ്ങളും, മറ്റ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിസിബ് ഹോംലി പ്രൈവറ്റ് ലിമിറ്റിഡിൻ്റെയും, പുഞ്ചവയൽസന്ധ്യാ ഡവലപ്പെമെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി. പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ട്രയിനർ അജേഷ് കുര്യൻ ക്ലാസ് നയിച്ചു. ഹയർ സെക്കണ്ടറി Read More…
കേരള കോൺഗ്രസ് (എം) സമരം അപഹാസ്യം : അഡ്വ. ഷോൺ ജോർജ്
റബ്ബറിന് 250 രൂപ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള കോൺഗ്രസ് (എം) സമരം അപഹാസ്യവും വഞ്ചനാപരവുമാണെന്ന്ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. 2021 തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേരള കോൺഗ്രസ് (എം) കഴിഞ്ഞ മൂന്നര വർഷക്കാലം കഴിഞ്ഞിട്ടും വാഗ്ദാനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന ശ്രമം മാത്രമാണ് റബ്ബർ കർഷകർക്ക് വേണ്ടിയുള്ള ഈ മുതലക്കണ്ണീരെന്നും ഷോൺ Read More…
അന്നദാതാവ് പ്രദർശനത്തിനൊരുങ്ങുന്നു
വൈക്കം സോമൻ പിള്ള കഥയും തിരക്കഥയും നിർവഹിച്ചു തയ്യാറാക്കിയ അന്നദാദാവ് എന്ന ഹ്രസ്വ ചിത്രം വൈക്കം മഹാദേവ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു ബഹു. കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഡിസംബർ 8 ഞായറാഴ്ച രണ്ടു മണിക്ക് റിലിസ് ചെയ്യുന്നു. അഡ്വക്കേറ്റ് MS കലേഷ് നിർമാണം നടത്തിയ ചിത്രത്തിൽ ഡോക്ടർ പ്രീത് ഭാസ്കർ സംവിധാനം നിർവഹിച്ചു. ഗിരീഷ് ജി കൃഷ്ണ ക്യാമറയും വേണു ജി കലാഭവൻ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചു. ചിത്രത്തിലെ പാട്ടും വരികളും സുനിൽ വൈക്കത്തിന്റെതാണ്. Read More…
മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്യും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് തെങ്ങനാ കുന്നേൽ എസ് എച്ച് , ജൂബിലി ജനറൽ Read More…
ഭരണഘടനാ ദിനാചരണം നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. 75-ാം ഭരണഘടന ദിനത്തിൽ ഇന്ത്യൻ ഭരണഘടന പിന്നിട്ട 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി താഴത്ത് വടകര ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭാത് ജേക്കബ് Read More…











