General

ഷഹബാസിൻ്റെ കൊലപാതകം; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും. നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ Read More…

General

ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ

ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് നടത്തുന്ന ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ (മാർച്ച് 3 തിങ്കൾ) വൈകുന്നേരം 5.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. ഡോ. ജേക്കബ് ജോർജ്ജ്, രഘുനാഥ് പി ,എ എൻ ശോഭ, ജയിംസ് സി തോമസ് എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തും. വായന ഇഷ്ടപ്പെടുന്ന ആർക്കും പരിപാടിയിൽ പങ്കെടുക്കാം. 9447114328.

General

ആശാവർക്കർമാരുടേത് “ആശയല്ല” “ആവശ്യമാണ് ” :പി.സി.തോമസ്

ആശാവർക്കർമാരുടെ “ആശ” അല്ല, അവരുടെ ഏറ്റവും പ്രധാനപ്പെട്ട “ആവശ്യ”മാണ് സമരക്കാർ ഉന്നയിക്കുന്നത് എന്ന് സിപിഎം കക്ഷിയും കേരള സർക്കാരും മനസ്സിലാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.  അവരുടെ ന്യായമായ ആവശ്യങ്ങളെ പുച്ഛിച്ചുതള്ളുന്ന സിപിഎം, സമരം നിർത്തി ജോലിക്ക് പ്രവേശിക്കുന്നില്ലെങ്കിൽ “പകരം ആളെ നിയമിക്കും”, എന്നാണ്  ഇപ്പോൾ പറയുന്നത്. സിപിഎം നടത്തുന്ന സമരങ്ങളിലും സർക്കാരിനും പാർട്ടിക്കും “ഇതേ നയമാണോ” എന്നും പി.സി തോമസ്  ചോദിച്ചു.

General

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം: കെ.സുരേന്ദ്രൻ

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് നടക്കുന്നത്. വെഞ്ഞാറമൂടിലെ അരും കൊലകൾക്ക് പിന്നിലെ കൊലയാളിക്ക് പരിശീലനം ലഭിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൽപി – യുപി സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ എത്തിക്കുന്ന മാഫിയ കേരളത്തിൽ സജീവമാകുകയാണ്. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മുന്നിലും മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. Read More…

General

പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസ് സംഘടിപ്പിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി കുട്ടികൾ പരീക്ഷയേ എങ്ങനെ അഭിമുഖികരിക്കണമെന്ന വിഷയത്തേ ആസ്പദമാക്കി മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി സ്കൂളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ഫാത്തിമ അജാസ് പഠന ക്ലാസ് നയിച്ചു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ മണ്ണിപ്ലാക്കൽ, ജിബിൻ ജോർജ് കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.

General

കെ.സി. ഇ.എഫ് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി

കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രാബല സംഘടനയായ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും കോ- ഓപ്പറേറ്റീവ്എംപ്ലോയിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. പ്രസ്തുത സമ്മേളനത്തിൽ താലൂക്ക് പ്രസിഡൻ്റ് അരുൺ ജെ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം തുഷാർ അലക്സ് മുഖ്യപ്രഭാഷണം Read More…

General

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ SSLC പരീക്ഷ എഴുതും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ നല്‍കും

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍ ആണ് കണ്ടെടുത്തത്. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കേസിലെ പ്രതികള്‍ Read More…

General

മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർ‌ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങൾ അറിയിച്ചു.

General

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്

അരീക്കര- അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 2 ഞായറാഴ്ച രാവിലെ 09:30 മുതൽ 12:30 വരെ സെന്റ് റോക്കീസ് യു പി സ്കൂളിൽ നടത്തുന്നു. ഇടവകയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പൾമനോളജി,ഡെർമറ്റോളജി ,ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ Read More…

General

കുട്ടിക്കാനം മരിയൻ കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318Bയുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാദർ തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് Read More…