General

25-ാം വാർഷിക ആലോചനയോഗം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട്25-ാം മത് വർഷത്തിലേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ചപൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചനയോഗം നടത്തി. എൽ പി മുതൽ ഹയർ സെക്കണ്ടറി, വി എച്ച് എസ് ഇ കുട്ടികൾക്കായി ഒരു വർഷം നിണ്ട് നിലനിൽക്കുന്ന വിവിധ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്വിസ് മൽസരം, ചെസ്, റീൽസ് മത്സരങ്ങളും, സെമിനാറുകൾ, കായിക മത്സരങ്ങളായ വSo വലി , Read More…

General

ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ മുത്തോലി ഹയർ സെക്കണ്ടറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

മുത്തോലി : മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ റവ.ഫാ മാത്യു ആനത്താരയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ ഉത്ഘാടനം നിർവഹിച്ചു. ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ഡിസ്ട്രിക് കോർഡിനേറ്റർ Read More…

General

ബോധവൽക്കരണ സെമിനാർ നടത്തി

മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ ഡിഡിഇ ഡോ എ കെ അപ്പുക്കുട്ടനാണ് ക്ലാസ്സ് നയിച്ചത്. കുട്ടികളെ ഭിന്ന ശേഷി എങ്ങനെ വളരെ ചെറുപ്പത്തിലേ തിരിച്ചറിയാമെന്നും പൊതു സമൂഹത്തിലും വിദ്യാലയത്തിനുള്ളിലും എങ്ങനെയാണ് അവരെ ചേർത്തു നിർത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുതലമുറയെ വാർത്തെടുക്കുമ്പോൾ അമ്മമാരും അധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പി ടി എ പ്രസിഡൻ്റ് ശ്രീ കെ ടി Read More…

General

മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണം: സജി മഞ്ഞക്കടമ്പിൽ

മുനമ്പം: വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം വേളങ്കണ്ണി മാതാപള്ളിയും, പ്രദേശത്തെ 600 കുടുബങ്ങളെയും സംരക്ഷിക്കും എന്ന് പറഞ്ഞ് മുനമ്പം ജനതയെ കബളിപ്പിക്കാൻ കേരളത്തിലെ എൽ ഡിഎഫും-യുഡിഎഫും (ഇന്ത്യ മുന്നണി ) മൽസരിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മുനമ്പം ജനതയോട് അത്മാത്ഥത ഉണ്ടെങ്കിൽ കേരള നിയമസഭയിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് എക കണ്ഡമായ പ്രമേയം പാസാക്കാൻ പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെടാൻ ആർജവം കാട്ടെണമെന്നും സജി Read More…

General

പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ അദാലത്തിൽ 97 പരാതികളിൽ തീർപ്പ്

കോട്ടയം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. രണ്ടു ദിവസമായി കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ കോട്ടയം ജില്ലാതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥർ പരാതി എടുക്കാതിരിക്കുന്ന സംഭവങ്ങൾ കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. Read More…

General

25-ാം വാർഷിക ആലോചനയോഗം

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട് 25-ാം മത് വർഷത്തേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ച പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചന യോഗം നവംബർ 23 ന് രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറി യത്തിൽ വച്ച് നടത്തപ്പെടുന്നു. പിടിഎ പ്രസിഡന്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യും.

General

കെ.സി.വൈ.എൽ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികൾക്ക് അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. Read More…

General

അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും

അടിവാരം: അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും 2024 നവംബർ 15 വെള്ളി മുതൽ 24 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. 2024 നവംബർ 21 (വ്യാഴം) വൈകിട്ട് 5.00 ന് തിരുനാൾ കൊടിയേറ്റ്, വി. കുർബാന, നൊവേനഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ (വികാർ, അടിവാരം), സെമിത്തേരി സന്ദർശനം. 2024 നവംബർ 22 (വെള്ളി) വൈകിട്ട് 5.00 ന് സമൂഹബലി, നൊവേന, സന്ദേശം (അടിവാരം ഇടവകക്കാരായ വൈദീകർ) വൈകിട്ട് Read More…

General

ശബരിമല തീർത്ഥാടകർക്ക് അന്നദാനം

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും (സാസ്) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു. പാലാ – പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന ശബരിമല തീർത്ഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിങ്ങനെയാണ് സൗജന്യ ഭക്ഷണ വിതരണം. നൂറുകണക്കിന് തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും വിപുലമായ സൗകര്യങ്ങളുള്ള ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം ആഡിറ്റോറിയത്തിലാണ് അന്നദാനം. ഇതിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി Read More…

General

സംസ്ഥാന സ്കൂൾ കായികമേളയിലെ മെഡൽ ജേതാക്കളെ ആദരിച്ചു

സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേട്ടം കൈവരിച്ച കോട്ടയം ജില്ലാ ബാഡ്മിന്റൺ ടീമിനെ ആദരിച്ചു. ജില്ലയുടെ സ്കൂൾ ബാഡ്മിൻറൺ ചരിത്രത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി വെള്ളി മെഡൽ നേടിയ പെൺകുട്ടികളുടെ ജൂനിയർ വിഭാഗവും പെൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗം താരങ്ങളെയും പരിശീലകാരെയുമാണ് കോട്ടയം ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചത്. ജൂനിയർ ടീം അംഗങ്ങൾ: സാന്ദ്ര അൽഫോൻസ് തോമസ്, നിരഞ്ജന പി പ്രഭ, മേഘന രതീഷ്, മൗര്യ മധു, ഹെലൻ ജിനു, ടീം മാനേജർ മാത്യു Read More…