ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വെള്ളിലാപ്പള്ളി വില്ലേജിൽ ഏഴാച്ചേരിയിൽ മെച്ചേരിൽ അർജുൻ ബാബു(27) എന്നയാളെ 73 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 80,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 1/ 5/ 2021 മുതൽ 16/8/2021 വരെയുള്ള കാലയളവിൽ Read More…
Erattupetta
ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: നിഷാദ് വട്ടക്കയം, വൈസ് പ്രസിഡന്റ്മാർ : മുജീബ് റഹ്മാൻ , സിയാദ് ലത്തീഫ് , ജനറൽ സെക്രട്ടറിയായി യാസിൻ ഖാൻ സെക്രട്ടറിമാരായി റിഫായി സലീം , നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുഹമ്മദ് റഷീദ് മറ്റകൊമ്പനാൽ തുടരും. ഈ യോഗത്തിൽ വെച്ചു ഈരാറ്റുപേട്ട അസോസിയേഷൻ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും സബ് കമ്മറ്റികൾ രൂപീകരിച്ച് Read More…
ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നുതിരിച്ചു
ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നു തിരിച്ചു. പൊലീസ് സ്റ്റേഷൻ കോംപൗണ്ടിനോട് അനുബന്ധിച്ചുള്ള 2.82 ഏക്കർ സർക്കാർ സ്ഥലത്ത് നിന്ന് മിനി സിവിൽ സ്റ്റേഷനായി നിശ്ചയിച്ച 50 സെന്റ് സ്ഥലം അതിര് നിർണയിച്ച് റവന്യു വകുപ്പിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷനൽ ജില്ല പൊലീസ് മേധാവി വിനോദ് ബി.പിള്ള, ഡിവൈഎസ്പി കെ.സദൻ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു, താലൂക്ക് സർവേയർ Read More…
കെ.എൻ.എം. കോട്ടയം ജില്ലാ കൺവൻഷൻ ; ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: കെ.എൻ.എം കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവൻഷൻ 27 ന് വെളളിയാഴ്ച്ച വൈകുന്നേരം 4 ന് ഈരാറ്റുപേട്ട മസ്ജിദുസ്സലാം ഓഡിറ്റോറ്റയത്തിൽ നടക്കും. കെ.എൻ.എം ,ഐ.എസ്.എം സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍
ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു. വിങ്ങുന്ന വേദനയുമായി ഹാറുന്റെ Read More…
കുടുംബയോഗം ചേർന്നു
ഈരാറ്റുപേട്ട :തുരുവപ്പള്ളിൽ (സാലിമ) കുടുംബയോഗം മറ്റയ്ക്കാട്. എം.പി.മുഹമ്മദ് കുട്ടിയുടെ വസതിയിൽ ചേർന്നു. എസ്. എസ്.എൽ.സി. പ്ലസ്ടൂ, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. ഭാരവാഹികൾ: പ്രസിഡൻ്റ് : എം.പി.മുഹമ്മദ് കുട്ടി, സെക്രട്ടറി: കെ.പി. റിയാസ്, ഖജാൻജി: എസ്.എം. ഷാഹിദ്. വൈസ് പ്രസിഡൻ്റ്മാർ -: ഹംസ തീക്കോയി, കെബീർ വി.എം, ജോ:സെക്രട്ടറിമാർ: ഇസ്മായിൽ, ഹംസ ഒറ്റയിൽ.
സൗഹൃദത്തിൻെറ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ ശ്രദ്ധേയമായി
ഈരാറ്റുപേട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. ഉൾപ്പടെയുള്ള നിരവധി Read More…
ഇസ്ലാമോഫോബിയിൽ തകരുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം: സലീം മമ്പാട്
ഈരാറ്റുപേട്ട : വിവിധ ജാതി മത വിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിച്ച് വരുന്ന ഇന്ത്യാ രാജ്യത്ത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇസ്ലാം പേടി സൃഷ്ടിക്കുന്നത് അപകടകരമാണന്ന് പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്നത് തൊട്ട് കൂട്ടായ്മയും തീണ്ടികൂടായ്മയും സൃഷ്ടിക്കലാണ് ഇക്കാലത്ത് അത് മുസ്ലിം സമൂഹത്തിന് നേരെയാണ് തിരിച്ചിരിക്കുന്നു എന്ന് മാത്രമാണ്. എല്ലാ മതത്തോടും തുല്യ Read More…
ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഈരാറ്റുപേട്ടയിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു
ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് Read More…











