ഈരാറ്റുപേട്ട : കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ് തുടങ്ങിയവർ സംസാരിച്ചു.
Erattupetta
സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി
ഈരാറ്റുപേട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചാണ് ഓണം ഫെയർ. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം Read More…
പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്
ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ Read More…
ഈരാറ്റുപേട്ടയിൽ പൂ കൃഷി വിളവെടുപ്പ് നടത്തി
ഈരാറ്റുപേട്ട: നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ, ഡിവിഷൻ കൗൺസിലർ നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം
ഈരാറ്റുപേട്ട: കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം നടത്തപ്പെട്ടു. CPAS, CTE കോ ഓർഡിനേറ്റർ ശ്രീ. ശ്രീകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ സ്വാഗതം ആശംസിക്കുകയും പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ 2022 – 24 വർഷത്തെ യൂണിവേഴ്സിറ്റി ബി. എഡ് റാങ്ക് ജേതാക്കളായ അമല ജോസഫ് (ഫിസിക്കൽ സയൻസ്), ആതിര. സി (കൊമേഴ്സ്) എന്നിവരെയും A + ജേതാക്കളായ Read More…
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ഈരാറ്റുപേട്ട: എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയിലെ ഒന്നാം വാർഡിൽ പൂർത്തിയാക്കിയ വിവിധപദ്ധതികളുടെ ഉൽഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. ഈരാറ്റുപേട്ട കടുവാ മുഴിയിലെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ച ഓടയും റോഡ് നവീകരണ പ്രവർത്തികളും, ഇഞ്ചോലിക്കാവ് റോഡിൽ അമാൻസ് ആശുപത്രിക്കു സമീപമുള്ള കലുങ്കും, റോഡ് നവീകരണവുമുൽപ്പെട്ട പ്രവർത്തികളാണ് പൂർത്തീകരിച്ച് ഉൽഘാടനം ചെയ്തത്. യോഗത്തിൽ ഒന്നാം വാർഡ് കൗൺസിലർ സജീർ ഇസ്മയിൽ ആദ്ധ്യക്ഷ്യത വഹിച്ചു. കടുവാമുഴി മസ്ജിദുന്നൂർ ഇമാം ഇബ്രാഹിം കുട്ടി മൗലവി, Read More…
മീലാദു നബിയ്യ് വിശ്വാസികളുടെ ആഘോഷം എസ് ജെ എം
ഈരാറ്റുപേട്ട : പ്രവാചകന്റെ ജന്മദിനമായ റബീഉൽ അവ്വൽ ആഘോഷത്തിന്റെ മാസം ആണെന്നും പ്രവാചക പ്രകീർത്തനങ്ങളുടെ സാന്നിധ്യം കൊണ്ട് മനസ്സ് നിറക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് .ജെ .എം ജില്ലാ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തം അനുഭവിക്കുന്നവരെ നമ്മോട് ചേർത്ത് നിർത്തണമെന്നും അതോടൊപ്പം മീലാദ് നബി ആഘോഷം വിപുലമായി ആഘോഷിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ എഫ് എം റഫീഖ് അഹമ്മദ് Read More…
ഗുരു സ്മേരം അധ്യാപക ദിനാചരണം
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫ്ൻ്റെ ആഭിമുഖ്യത്തിൽ ഗുരു സ്മേരം എന്ന പേരിൽ അധ്യാപകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം പി ലീന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈ അധ്യയനവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന റ്റി കെ ഷമീമ ,ഡോക്ടർ കെ എം മഞ്ജു എന്നീ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് സ്കൂൾ ലീഡർ, സാഫ് പ്രതിനിധി എന്നിവർ ആദരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി അവർ Read More…
ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്റർ പണിയാൻ അഡ്വ. ഹാരിസ് ബീരാൻ എം.പി 55 ലക്ഷം രൂപ അനുവദിച്ചു
ഈരാറ്റുപേട്ട : വടക്കേക്കരയിൽ പി കെ അലിയാർ മെമ്മോറിയൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു. ഈരാറ്റുപേട്ട നഗരസഭ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ജൂലൈ 21 ന് ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഹാരിസ് ബീരാൻ എം.പിക്ക് സ്വീകരണം നൽകീയിരുന്നു. ഈ സ്വീകരണ സമ്മേളനത്തിൽ വെച്ച് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും നഗരസഭ യു.ഡി.എഫ് കൗൺസിലന്മാരും ചേർന്ന് ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്ററും Read More…
മേലുകാവ്, തീക്കോയി, പൂഞ്ഞാർ, തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം ഏകകണ്ഠമായി പാസാക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ. വി .ഉമ്മൻ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ റിപ്പോർട്ട് കേരള മന്ത്രിസഭായോഗം അംഗീകരിക്കുകയും മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ നിന്ന് മേലുകാവ് തീക്കോയി Read More…











