Erattupetta

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവും 80,000/- രൂപ പിഴയും

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വെള്ളിലാപ്പള്ളി വില്ലേജിൽ ഏഴാച്ചേരിയിൽ മെച്ചേരിൽ അർജുൻ ബാബു(27) എന്നയാളെ 73 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു.

പ്രതി പിഴ അടച്ചാൽ 80,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

1/ 5/ 2021 മുതൽ 16/8/2021 വരെയുള്ള കാലയളവിൽ പ്രതി അതിജീവിതയെ പീഡിപ്പിച്ചു വരികയായിരുന്നു. മരങ്ങാങ്ങാട്ടുപള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജേഷ് കുമാർ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയ കേസിൽ രാമപുരം എസ് എച്ച് ഒ . കെ എൻ രാജേഷ് പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെയും 36 പ്രമാണങ്ങളും ഹാജരാക്കി വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *