Aruvithura

അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാംപസിൽ നടന്നു

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം അരുവിത്തുറ കോളേജ് സെമിനാർ ഹാളിൽ നടന്നു. കോളേജ് മാനേജർ വെരി റവ. ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായിരുന്നു. സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രെഫ. തോമസ് വി അലപ്പാട്ട് , പൂർവ്വ വിദ്യാർത്ഥികളായ മുൻ പി എസ്സ്, സി അംഗം പ്രൊഫ ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി Read More…

Aruvithura

അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേരുന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കും

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും. രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Aruvithura

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. (യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ) അപേക്ഷകർ മെയ് 12ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ‪ ബന്ധപ്പെടുക: +91 94474 24310‬.

Aruvithura

കാറപകടത്തിൽ മരിച്ച അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്യുവിന്റെ സംസ്കാരം നാളെ

അരുവിത്തുറ: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയിൽ കാറപകടത്തിൽ മരിച്ച അരുവിത്തുറ കൊണ്ടൂർ മണക്കാട്ട് ബ്രിജിത്ത് മാത്യുവിന്റെ (95) സംസ്‌കാരം നാളെ (വെള്ളിയാഴ്ച) 2.30 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുവിത്തറ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം വെള്ളിയാഴ്ച 9.30 ന് വീട്ടിലെത്തിക്കും. കപ്പാട് കാലായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി 10.30ഓ​​ടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയിൽ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാണ് ബ്രിജിത്ത് മാത്യു മരിച്ചത്. മകൻ റോയ് മാത്യു Read More…

Aruvithura

അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി കുഴഞ്ഞുവീണു മരിച്ചു

അരുവിത്തുറ : അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു കുഴഞ്ഞു വീണ് മരിച്ചു. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Aruvithura

പകൽ പ്രദക്ഷിണം ഭക്തിസാന്ദ്രമായി

അരുവിത്തുറ:  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.  പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.  ആയിരക്കണക്കിനാളുകളാണ് നേർച്ച കാഴ്ചകളുമായി വല്യച്ചന്റെ അനുഗ്രഹം തേടി എത്തിയത്.  രാവിലെ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ   തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക്  ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും Read More…

Aruvithura

പരസ്യ വണക്കത്തിനായി വിശുദ്ധൻ്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു

അരുവിത്തുറ:  അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു.  വികാരി ഫാ. മാത്യൂ ചന്ദ്രൻ കുന്നേൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. തോമസ് തയ്യിൽ, ഫാ. മാത്യൂ കടൂക്കുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് Read More…

Aruvithura

അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരുവിത്തുറ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് കപ്പാട് ബനഡിക്ടൻ ആശ്രമം ഫാ. ക്ലമന്റ് എട്ടാനിയിൽ നേതൃത്വം നൽകി. പുറത്തു നമസ്കാരത്തിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101 പൊൻ കുരിശുമേന്തിയുള്ള Read More…

Aruvithura

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും

അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4:00 pm ന് പരി. കുർബാന ( ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഫാ. ജിജോ പ്ലാത്തോട്ടം, റവ.ഫാ. തോമസ് കൊച്ചോടയ്ക്കൽ സഹ കാർമികരാകും). 5.40pm ന് തിരുനാൾ കൊടിയേറ്റ് (വെരി.റവ.ഫാ.മാത്യു ചന്ദ്രൻകുന്നേൽ) തുടർന്ന് 6 മണിക്ക് പുറത്തുനമസ്കാരം (വെരി.റവ.ഫാ.ക്ലമന്റ് എട്ടാനിയിൽ ) അതിനുശേഷം 101 പൊൻകുരിശു മേന്തിയുള്ള  ഭക്തിനിർഭരമായ നഗരപ്രദക്ഷിണം. 23 -ാം തീയതി (വ്യാഴാഴ്ച) രാവിലെ 9: Read More…

Aruvithura

അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു

അരുവിത്തുറ : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു. പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ, കേരള പോലീസ്, എക്സൈസ്, ഫയർഫോഴ്സ്,കെഎസ്ഇബി, ആരോഗ്യ Read More…