അരുവിത്തുറ: നവംബർ 14 – ശിശു ദിനം അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കെങ്കേമമായി ആഘോഷിച്ചു. സെന്റ്.മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികൾ അതിഥികളായി എത്തിയിരുന്നു. അവരെ മുൻ നിരയിൽ അണിനിർത്തി മനോഹരമായ റാലി നടത്തി. ചാച്ചാജിക്ക് ജയ് വിളികൾ കൊണ്ട് സ്കൂൾ അങ്കണം മുഖരിതമായി. തുടർന്ന് ആശംസാ കാർഡും ചോക്ലേറ്റും നല്കി നേഴ്സറിയിലെ കുട്ടികൾക്ക് സ്വീകരണമൊരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി ഗാനങ്ങളും പ്രസംഗങ്ങളും നടന്നു. ചാച്ചാജിയുടെ വേഷത്തിൽ സ്റ്റേജിൽ അണിനിരന്ന കുട്ടിച്ചാച്ചാജി മാർ ആഘോഷങ്ങൾക്ക് കൂടുതൽ Read More…
Aruvithura
അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ ദേശീയ തല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ്
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.നവംബർ 15ന് നടക്കുന്ന ഫെസ്റ്റ് രാജ്യത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്. ബിസിനസ്സ് ക്വിസ്സ് , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ , ട്രഷർ ഹണ്ട് , സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡ് നൽകും. Read More…
മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും അരുവിത്തുറ ഫെറാനോ പാരീഷ് ഹാളിൽ നടത്തപ്പെട്ടു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും അരുവിത്തുറ ഇടവക മാതൃവേദി, പിതൃവേദി, P S W S എന്നിവയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ മെഡിസിറ്റിയുടേയും പൈക ലയൺസ് ഐ ഹോസ്പിറ്റലിൻറ യും സഹകരണത്തോടെ മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ഇടവക പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടത്തിൻറ അദ്ധ്യക്ഷതയിൽ പള്ളി വികാരി റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിച്ചു.ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് Read More…
അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്. മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് Read More…
എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറയിൽ
അരുവിത്തുറ : 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 നവംബർ 8,9 തീയതികളിൽ നടക്കും. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
വീണ്ടും വിജയം കുറിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂൾ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ വീണ്ടും വിജയ മുന്നേറ്റം കുറിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
സൗജന്യ പി.എഫ്.ടി മെഡിക്കൽ ക്യാമ്പ് നവംബർ 5 ന് അരുവിത്തുറയിൽ
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് നവംബർ 5 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് നടത്തും. ശ്വാസം മുട്ടൽ, വിട്ടു മാറാത്ത ചുമ തുടങ്ങിയ വിവിധ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും.രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ: Read More…
വിജയക്കുതിപ്പിൽ അരുവിത്തുറ സെന്റ് മേരീസ്
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ സെക്കന്റും, ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റും, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റും നേടി മികച്ച വിജയം കരസ്ഥമാക്കി.
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം അരുവിത്തുറയിൽ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 21, 22 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. 21 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ വെരി. റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, Read More…
അരുവിത്തുറ കോളേജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർത്ഥികൾ
അരുവിത്തുറ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും “മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം ” എന്ന ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായബിൻസ് കെ തോമസ്, എംഎസ്സ സി ഫുഡ് ടെക്നോളജി Read More…










