അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനും വല്യച്ചൻ മല കയറ്റത്തിനും തുടക്കമായി. നോമ്പാചരണത്തിനു തുടക്കം കുറിച്ച് ഇന്ന് രാവിലെ ദേവാലായത്തിൽ വിഭൂതി തിരുക്കർമങ്ങളുടെ ഭാഗമായ ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരക്കൽ ചടങ്ങ് നടന്നു. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് Read More…
Aruvithura
അരുവിത്തുറ വല്യച്ചൻമലയിൽ ഇനി തീർഥാടനത്തിന്റെ അമ്പത് നാളുകൾ
അരുവിത്തുറ: കിഴക്കിന്റെ കാൽവരി എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുവിത്തുറ വല്യച്ചൻമലയിൽ അനുതാപ കീർത്തനങ്ങൾ മനസ്സിൽ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തും. അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിന് മുമ്പിൽ പ്രാർഥിച്ച് നേർച്ച കാഴ്ചകൾ സമർപ്പിച്ച ശേഷമാണ് യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി കൊണ്ട് അനേകായിരങ്ങൾ മലകയറുന്നത്. വല്യച്ചൻമല ത്യാഗത്തിന്റെയും പാപ പരിഹാരത്തിന്റെയും പ്രായശ്‌ചിത്തത്തിന്റെയും തീർഥപാതയാണ്. വിശ്വാസികളെ സ്വീകരിക്കാൻ വല്യച്ചൻമല ഒരുങ്ങിക്കഴിഞ്ഞു. ഫാ. തോമസ് ഓലിക്കൽ വികാരിയായിരുന്നപ്പോൾ 2013 ൽ സ്ഥാപിതമായ വല്യച്ചൻമലയിൽ വെള്ളിയാഴ്ചകളിലും വലിയ നോമ്പുകാലത്തും സ്വദേശികളും വിദേശികളുമായ Read More…
അരുവിത്തുറ പള്ളിയിൽ വിഭൂതിയും നോമ്പാചരണവും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നാളെ (16-02-26) രാവിലെ 6.30 ന് കുർബാനയോടെ കൂടി ആരംഭിക്കും. അമ്പത് നോമ്പു ദിനങ്ങളിൽ വൈകുന്നേരം നാല് മണിക്കുള്ള വിശുദ്ധ കുർബാന ശേഷം വല്യച്ചൻ മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും 6 മണിക്ക് തിരുവചന സന്ദേശവും 6.15 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും ദേവാലയത്തിൽ രാവിലെ 5.30 നും 6.30 നും 7.30 Read More…
അരുവിത്തുറ കോളേജിൽ അയാട്ട അംഗികൃത എവിയേഷൻ കോഴ്‌സുകൾ; ധാരണാപത്രം ഒപ്പുവച്ചു
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ , എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി കൊച്ചിയുമായി ഒപ്പ് വച്ചു. ഇതനുസരിച്ചു എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്, തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥി കൾക്ക് ഹ്രസ്വകാല ദീർഘ കാലകോഴ്സുകൾ പഠിക്കാവുന്നതാണ്. 30 വർഷത്തിനുമേൽ അയാട്ട, Read More…
വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി
അരുവിത്തുറ : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു Read More…
അരുവിത്തുറ കോളേജിൽ ഇൻ്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ്
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ Read More…
അരുവിത്തുറ കോളേജിൽ വൺ ഡേ ഡയറ്റ് ക്ലിനിക്
അരുവിത്തുറ: വിദ്യാർത്ഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെൻറ് ജോർജെസ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഇടയിൽ ശരീര ഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് Read More…
അരുവിത്തുറ കോളേജിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ളീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് കൗൺസിലർ ഡോ.ആൻസി മാത്യു നിർവഹിച്ചു. സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ ,പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ Read More…
എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ നടന്നു
അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ നടന്നു..8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി പ്രൊഫ.ഡോ ബിനു വർഗീസ്,അരുവിത്തുറ കോളേജ് കായിക Read More…
എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ
അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ജനുവരി 15 വ്യാഴാഴ്ച നടക്കും. 8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ Read More…











