കെ.എസ്.ആര്.ടി.സി.യുടെ കണ്സഷന് ഓണ്ലൈന് വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില് പൂര്ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില് നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്സഷന് നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്.ടി.സിയില് എത്തുന്ന മുഴുവന് കണ്സഷനും അതാത് ദിവസം തന്നെ നല്കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്.ടി.സി. എം.ഡി.യുടെ വാദം. എന്നാല് സ്കൂള് തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില് നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്സഷന് നല്കിയിട്ടില്ലെന്ന് Read More…
Author: Web Editor
പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം
അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് Read More…
Career Webinar- ദിശ2k24 സംഘടിപ്പിച്ചു
2024-25 അദ്ധ്യായന വർഷം മുതൽ കേരള സർവകലാശാലയിൽ ആരംഭിക്കുന്ന U.G (FYUGP) കോഴ്സുകളെക്കുറിച്ച് (നാലു വർഷ ഡിഗ്രി കോഴസുകളെ പറ്റി ) രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും അവബോധം നൽകുന്നതിനു വേണ്ടി കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ഒരു Career Webinar – ദിശ2k24 സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ വെബിനാർ MG യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സാബു തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബി.സി.എം കോളേജ് പ്രിൻസിപ്പാൾ Read More…
ജൂൺ 14 ലോക രക്ത ദായക ദിനം; മൂന്ന് പതിറ്റാണ്ടുകള് പിന്നിട്ട് ജീവരക്തത്തിന്റെ കാവല്ക്കാരനും ജീവകാരുണ്യ പ്രവര്ത്തകനുമായ ഷിബു തെക്കേമറ്റം
ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള് പിന്നിടുകയാണ് ജീവരക്തത്തിന്റെ കാവല്ക്കാരനായ പാലായുടെ സ്വന്തം ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേഷികമായ രക്തം സഹജീവികള്ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്ക്ക് എപ്പോള് വേണമെങ്കിലും എത്തിച്ചുനല്കിയുമാണ് ഷിബു ജീവകാരുണ്യ പ്രവര്ത്തനങ്ങളില് പങ്കാളിയാകുന്നത്. അപകടങ്ങളില്പെട്ടും മാരകമായ അസുഖങ്ങള് ബാധിച്ചും മറ്റും ചികിത്സയില് കഴിയുന്ന ബന്ധുജനങ്ങള്ക്കോ, സുഹൃത്തുകള്ക്കോ, അയല്വാസികള്ക്കോ ജീവന് നിലനിര്ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടിയവരാണ് നമ്മളില് പലരും. എന്നാല് കോട്ടയം ജില്ലയിലെ പല ആശുപത്രികളിലും ഇന്ന് ആ അവസ്ഥയില്ല. കോളേജ്തലം മുതല് സാമുദായിക തലത്തില്വരെ ഇന്ന് രക്തം Read More…
മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (കുഞ്ഞേട്ടൻ) നിര്യാതനായി
പാലാ: മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (88) (കുഞ്ഞേട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) 2:30 ന് വീട്ടിൽ ആരംഭിച്ച് പാലാ ളാലം പഴയപള്ളിയിൽ. ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം. മക്കൾ: ഷീബ ജോർജ്കുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ് , ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ.
ഒരുമയുടെ സ്കൂട്ടർ വിതരണോദ്ഘാടനം ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു
ഒരുമ ചാരിറ്റബിൾ സൊസൈറ്റി, NGO കോൺഫെഡറേഷൻന്റെ നേതൃത്വത്തിൽ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശക്തികരണത്തിനായി നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 07 സ്കൂട്ടറുകൾ വിതരണം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉൽഘാടനം നിർവഹിച്ചു.ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.
സ്നേഹവീടുകൾ കൈമാറി: അരുവിത്തുറ കോളേജ് എൻ.എസ്. എസ് യൂണിറ്റ്
അരുവിത്തുറ: സെന്റ്. ജോർജ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എറണാകുളത്തിൻ്റെയും എം. ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിൻ്റേയും സഹകരണത്തോടെ നടത്തുന്ന ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി നിർധനരായവർക്ക് പണിതു നൽകുന്ന രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുടുബാംഗങ്ങൾക്ക് താക്കോലുകൾ കൈമാറി. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു. ഏ Read More…
പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി
മുണ്ടക്കയം :പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി. ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി. മരുമക്കൾ: സുകന്യ,ബോണി, മനോജ്,ഷിജോ. മൃതസംസ്കാരശുശ്രൂഷകൾ നാളെ (13/6/2004) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
അരുവിത്തുറ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട വിതരണം രണ്ടാം ഘട്ടം തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി Read More…











