തീക്കോയി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടി യുടെ ഭാഗമായി നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ തീക്കോയി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ടൗണിൽ പ്രസിഡൻ്റ് അംബിക എം. എസ് നിർവ്വഹിച്ചു.
സ്തംഭം ജംഗ്ഷൻ മുതൽ ആനി യിളപ്പ് വരെയുള്ള ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ജനപ്രതിനിധികൾ, സ്കൂൾ കുട്ടികൾ, ഉദ്യാഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ, അംങ്കണവാടി, ഹരിത കർമ്മസേന,ആശ വർക്കേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ ഓട്ടോ – ടാക്സി തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.





