Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ എസ് റ്റി വിഭാഗത്തിൽപ്പെട്ട 113 കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്മെന്റ് ഓണത്തിനോടാനുബന്ധിച്ചു നൽകുന്ന കിറ്റുകൾ വിതരണം ചെയ്തു. 14 ഇനം പലചരക്ക് സാധനങ്ങളാണ് കിറ്റിലുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മോഹനൻ കുട്ടപ്പൻ , വി ഇ ഒ മാരായ ആകാശ് ടോം,. ടോമിൻ ജോർജ്, സിസിലിയമ്മ സി എം, എസ് റ്റി പ്രൊമോട്ടർ ജെസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *