Obituary

ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ നിര്യാതനായി

അയർക്കുന്നം: ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി. സംസ്കാരം 4.3.2026 ബുധൻ രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ: ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം . മക്കൾ: ജിറ്റി (മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ), ജിറ്റോ (ഏഷ്യാനെറ്റ് ചങ്ങനാശേരി), ജിൻ്റോ, ജിയോ (എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം). മരുമക്കൾ: തോംസൺ കണ്ണംകുളം പാലാ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം) ബിബി (ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം).

Aruvithura

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ :സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,സ്റ്റാഫ് കോഡിനേറ്റർ ഡോ.തോമസ് പുളിയ്ക്കൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ ,ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിനാ മനോജ്,മാഗസിൻ എഡിറ്റർ സ്വാതി എസ് തുടങ്ങിയവർ സംസാരിച്ചു. Read More…

General

ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി

ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.വി. Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോ​ഗ നിർണയം 7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോ​ഗ നിർണയത്തിനായുള്ളത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്. ബുക്കിം​ഗിനായി വിളിക്കുക – 9188925708 , 9757231602.

Mundakayam

മുണ്ടക്കയം റസ്റ്റ് ഹൗസിൽ കാന്റീൻ ആരംഭിക്കുന്നു

മുണ്ടക്കയം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുണ്ടക്കയം റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് കാന്റീൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കാന്റീൻ നടത്തിപ്പിൽ മുൻ പരിചയം ഉള്ളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ച് കാന്റീൻ നടത്തിപ്പിന് പുറത്തുനിന്നുള്ളവർക്ക് കരാർ നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതു പ്രകാരം മുണ്ടക്കയം റസ്റ്റ് ഹൗസിൽ, മുൻപരിചയം ഉള്ളവരിൽ നിന്ന് നിന്നും കാന്റീൻ നടത്തിപ്പിന് താല്പര്യമുള്ളവരിൽ നിന്ന് കൊട്ടേഷൻ ക്ഷണിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. Read More…

General

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനവും ഏകദിന സെമിനാറും വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻ്റ് ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം കുടുംബ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. “കുടുംബ കൂട്ടായ്മയുടെ പ്രസക്തിയും കാലഘട്ടത്തിൻ്റെ വെല്ലുവിളികളും” എന്ന വിഷയത്തെക്കുറിച്ച് പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്സ് ടീം അംഗമായ ജോയി തെക്കുംച്ചേരിക്കുന്നേൽക്ലാസ് നയിച്ചു. കുടുംബ Read More…

Ramapuram

ആർദ്ര മനസ്സിന് ആദരവ്

രാമപുരം: ‘രക്ത ദാനം മഹാദാനം’ ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു. രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള, വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് രാമപുരം സ്വദേശികളായ അമ്മയും മകനും എൽസമ്മ ലൂക്കോസ് (56 ) അലൻ ആൻ്റണി ( 23 ) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാറുകൾ ‍തമ്മിൽ കൂട്ടിയിടിച്ച് കൊല്ലം സ്വദേശിനി ദീപ മോഹനന് ( 42) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കട്ടപ്പന എഴുകുംവയൽ ഭാ​ഗത്ത് വച്ച് കാറും Read More…

Erattupetta

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഈരാറ്റുപേട്ട സായാഹ്ന ശാഖ നാളെ മുതൽ അരുവിത്തുറ ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും

ഈരാറ്റുപേട്ട: സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഈരാറ്റുപേട്ട സായാഹ്ന ശാഖ ആധുനിക സൗകര്യങ്ങളോടെ മാർച്ച് 02, തിങ്കളാഴ്ച രാവിലെ 10 മുതൽ അരുവിത്തുറ ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിൽ ആണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തന സമയം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശാഖയുടെ പ്രവർത്തന ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടർ അഡ്വ Read More…

General

ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ വിശ്വാസ പരിശീലക സംഗമം

കടപ്ലാമറ്റം: ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ 2026 ലെ വിശ്വാസ പരിശീലക സംഗമവും,25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല,സെന്റ്. ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ശ്രീ. അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗതം ആശംസിക്കുകയും, വയലാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൂർ ഉദ്ഘാടനം നടത്തുകയും ചെയ്തു. 25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം Read More…