General

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി:സംസ്ഥാന ക്വിസ് 22 ന്

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും.

കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ പ്രകാശ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , പി.ടി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ , ജൂബിലി കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും.

സമാപന സമ്മേളനത്തിൽ ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും. രജിസ്റ്റർ ചെയ്തവരും പങ്കെടുക്കാനാഗ്രഹിക്കുന്നവരും 22 ന് രാവിലെ 10 ന് മുമ്പായി എത്തണം.

Leave a Reply

Your email address will not be published. Required fields are marked *