Accident

കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ കുടുംബാംഗങ്ങളായ തിരുവനന്തപുരം നാവായിക്കുളം വെട്ടു ചിറ വെള്ളായിൽ ആദിദേവ് ( Read More…

Obituary

പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് മരിച്ച മറിയക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച

മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി,ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.

Obituary

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ കുഞ്ഞുപാത്തുമ്മ നിര്യാതയായി

ഈരാറ്റുപേട്ട: കാരോട്ടുപറമ്പിൽ (കോന്നച്ചാടത്ത്) ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല. മരുമക്കൽ: സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ് (മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ് (കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ).

Accident

പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു

പനക്കപ്പാലം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരുന്നിലം സ്വദേശി മേരിക്കുട്ടി ദേവസി ആണ് മരിച്ചത്. ഇന്ന് 2.30 ഓടെയാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടനെത്തന്നെ മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോ ഡ്രൈവർ പെരുന്നിലം സ്വദേശി ബിജോയിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Accident

ഇടമറുകിൽ ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു

ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് (37) മരിച്ചത്. വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : ഷീല. മക്കൾ: അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ. അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. Read More…

Top News

അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതല്‍ തന്നെ Read More…

Accident

തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് അപകടം

തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Education

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ Read More…

Pala

പാലാ ജനറൽ ആശുപത്രി മോർച്ചറിയിലെ ശീതീകരണ സംവിധാനം തകരാറിലായി

പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയോടനുബന്ധിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഫ്രീസറുകൾ തകരാറിലായി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉണ്ടായ തകരാർ പരിഹരിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. ഇതുമൂലം പോസ്റ്റ്മോർട്ടം അനിവാര്യമായ കേസുകൾ കോട്ടയത്തേയ്ക്ക് കൊണ്ടു പോകുകയോ സ്വകാര്യമോർച്ചറികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. ഇതോടെ പാലായിലെ പോസ്റ്റ്മോർട്ടം നടപടികളും അനിശ്ചിതത്വത്തിലായി. ജനറൽ ആശുപത്രിയിൽ ഒൻപതു ഫ്രീസസുകളാണ് ഉള്ളത്. ഫ്രീസറുകളിലെ താപനില വർദ്ധിച്ചു കാണിക്കുന്നതിനാൽ ശീതീകരണ സംവിധാനം അപ്പാടെ തകരാറിലാകുകയായിരുന്നു. ഇതു മൂലം ആളുകൾ ദുരിതത്തിലായി. അടിയന്തിരപ്രാധാന്യത്തോടെ തകരാർ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.

Erattupetta

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന മലക്കപ്പാറ ഉല്ലാസയാത്ര ; മേയ് 12 ന്

ഈരാറ്റുപേട്ട: ബഡ്ജറ്റ് ടൂറിസം സെൽ ഈരാറ്റുപേട്ട മേയ് 12 ന് മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. തുമ്പൂർമുഴി, അതിരപ്പള്ളി വ്യൂ പോയിന്റ് ,വാഴച്ചാൽ , മലക്കപ്പാറ എന്നിവിടങ്ങളിലെല്ലാം കുറഞ്ഞ ബഡ്ജറ്റിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്ക് ഏതൊരു സുവർണാവസരമാണ്. മെയ് 12 ന് രാവിലെ 5.30 ന് യാത്ര ആരംഭിക്കും. 800 രൂപയാണ് റ്റിക്കറ്റ് ചാർജ്.വിശദ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക Mob: 9947084284.