പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു അപകടം.
Author: Web Editor
പന്തീരാങ്കാവ് കേസ് ഒത്തുതീർപ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിഭാഗം സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയങ്ങൾ നിലനിൽക്കെയാണ് പ്രതിഭാഗത്തിന് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പ്രതിഭാഗം അഭിഭാഷകൻ യുവതിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. കേസ് റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളിൽ ഇന്നലെ Read More…
നടന്നു പോകുന്നതിനിടെ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്
പാലാ : നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. Read More…
കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറൺ മുഴങ്ങും
കോട്ടയം: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/ വി.എച്ച്.എസ്.എസ്., പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. Read More…
ആരും ഉപദ്രവിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം’: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി
പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി Read More…
കൊല്ലംപറമ്പിൽ സജി സേവ്യർ നിര്യാതനായി
അരുവിത്തുറ: കൊല്ലംപറമ്പിൽ പരേതനായ സേവ്യറിന്റെയും ഏലിക്കുട്ടിയുടെയും മകൻ സജി സേവ്യർ (59) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൂട്ടിക്കൽ കൊല്ലംപറമ്പിൽ സാലി. മക്കൾ: അഞ്ജു പ്രിൻസ് (ഖത്തർ), അഡ്വ. അജിൻ കെ.സജി. മരുമകൻ: പ്രിൻസ് (ഖത്തർ).
കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി സിബിച്ചനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30യോടെ കൊഴുവനാൽ ചേർപ്പുങ്കൽ റൂട്ടിൽ ഇളപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കൂട്ടിക്കൽ സ്വദേശി പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡലുകൾ നേടി
മുണ്ടക്കയം:മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയംകൂട്ടിക്കൽ സ്വദേശി പി.കെ പ്രസാദ്. അയോധ്യയിലെ ഡോ. ഭീം റാവ് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മലയാളി താരം പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡൽ നേടി. ആയിരത്തി അഞ്ഞൂറ് , അഞ്ചായിരം മീറ്റർ ഓട്ട മത്സരങ്ങളിലാണു മെഡൽ നേട്ടം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് പ്രസാദ് ഭാര്യ ജയമോൾ പ്രസാദ്, മക്കളായ Read More…
കൊട്ടാരംകുന്നേൽ സജി തോമസ് നിര്യാതനായി
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.










