ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ടയുടെയും, അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവറന്റ് ഫാദർ ബിജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ Read More…
Author: Web Editor
കേന്ദ്ര നയങ്ങൾ കർഷകരെ കടക്കണയിലാക്കി കർഷക യൂണിയൻ (എം)
കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റ ജികുന്നംകോട്ട് പറഞ്ഞു.കർഷകയൂണിയൻ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വച്ച് മോദി ഗവൺമെന്റ് കരിനിയമങ്ങൾ കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കാൻ പരിശ്രമിക്കുകയാണ്. രാജ്യത്തെ കൃഷിയിടങ്ങൾ കുത്തകകൾക്ക് Read More…
കെഎസ്‌യു സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി
പാലാ : കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 (വ്യാഴം) 3.00.PMന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്‌യു സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി. കെ. എസ്. യു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജന. Read More…
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ മുത്തോലി ജംഗ്ഷനു സമീപമായിരുന്നു അപകടം.
കോട്ടയം ജില്ല മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്
പ്രവിത്താനം :കോട്ടയം ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2024 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡണ്ട് സജി എസ്. തെക്കേൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. റ്റി. സൈനുദ്ധീൻ, നെറ്റ് ബോൾ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി സക്കറിയാസ്, സംസ്ഥാന Read More…
ഐസൊലേഷൻ വാർഡ് ഉൽഘാടനം നാളെ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 16 ആo തിയതി 4. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉൽഘാടനവും Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പള്ളിയുടെ ആശീർവാദം നാളെ
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നാളെ (16/02/2024) ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുമെന്ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര അറിയിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിക്കും. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിക്കും. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥന നടത്തും. 23 ന് പാലാ Read More…
ഈരാറ്റുപേട്ടയില്‍ നഗരസഭ നമസ്‌തേ ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യ സംസ്‌കരണത്തിന് അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്റ അബ്ദുല്‍ ഖാദര്‍. നഗരസഭാ പരിധിയില്‍ സെപ്റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച രജിസ്ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിട്ടേഷന്‍ എക്കോ സിസ്റ്റം (നമസ്‌തേ) സ്‌കീമിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ മൂന്നുവരെ നഗരസഭാ ഹാളിലായിരുന്നു ക്യാമ്പ്. സെപ്‌റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന Read More…
വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്‍, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്‌കൂള്‍, പോലീസ് സ്റ്റേഷന്‍ എന്നി ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.
തീക്കോയി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി
തീക്കോയി : മാലിന്യ മുക്തം നവകേരളം എന്ന സന്ദേശം ഉയർത്തികൊണ്ട് കോട്ടയം ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്രയുടെ ക്യാപ്റ്റനും മാലിന്യ മുക്തം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീശങ്കർ റ്റി പി മുഖ്യ പ്രഭാഷണം നടത്തി. കിലയുടെയും ശുചിത്വ മിഷന്റെയും കോർഡിനേറ്റർമാരായ രാജേന്ദ്ര Read More…











