Erattupetta

ഐസൊലേഷൻ വാർഡ് ഉൽഘാടനം നാളെ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 16 ആo തിയതി 4. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉൽഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവ്വഹിക്കും.

നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി.സുഹുറാ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷെഫ്നാ അമീൻ, ഡി.എം. ഓ ഇൻ ചാർജ്. ഡോ. പി. എൻ വിദ്യാധരൻ, അബ്ദുൽ ഖാദർ പി.എം,റിസ്വാന സവാദ്, ഫസിൽ റഷീദ്, ഫാസില അബ്സാർ, ലീന ജയിംസ്,എ.എം.എ.ഖാദർ,ഫൈസൽ പി.ആർ,ശ്രീ.അനസ് നാസർ, അൻവർ അലിയാർ, ശ്രീ.നൗഷാദ് കെ.ഐ, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അസ്വ. ജയിംസ് വലിയ വീട്ടിൽ, ശ്രീ.റഫീഖ് പട്ടരുപറമ്പിൽ, ശ്രീ.റസിം മുതുകാട്ടിൽ, ശ്രീ.അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, സോയി ജേക്കബ്, ശ്രീ. നൗഫൽ കീഴേടം, മെഡിക്കൽ ഓഫിസർ ഡോ. രശ്മി.പി. ശശി എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *