കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള Read More…
Author: Web Editor
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. Read More…
നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. Read More…
മഴവെള്ള പാച്ചിലിൽ നെല്ലിയാനി ബൈപാസിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു
പാലാ: പാലാ മേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപാച്ചിലിൽ നെല്ലിയാനി ബൈപാസ് റോഡിൽ കിസാൻ കവലയ്ക്ക് സമീപം റോഡിൻ്റെ സംരക്ഷ ഭിത്തി ഇടിഞ്ഞ് അപകട സ്ഥിതിയിലായി. ടാർ ഭാഗം വരെ റോഡ് ഇടിഞ്ഞുതാണു. മററു ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയാണ് വാഹനയാത്രക്കാർ കടന്നു പോകുന്നത്. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും ഇതുവഴി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനതിരക്കേറിയ ഈ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകട സാദ്ധ്യത ഏറിയതിനാൽ അടിയന്തിരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുവാൻ നടപടി Read More…
ഭരണങ്ങാനം വില്ലേജിൽ ഇടമറുകിൽ ഉരുൾപൊട്ടൽ; 7 വീടുകൾ തകർന്നു, ആളപായമില്ല
ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം Read More…
മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം : ജില്ലാ കളക്ടർ
അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പാലാ നഗരത്തിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തലനാട് മണ്ണിടിച്ചിലിൽ 2 വീടുകൾ തകർന്നു.
സെൻ്റ് തോമസ് കോളേജ് ജൂബിലിയാലോചന സമ്മേളനവും യാത്രയയപ്പും
പാലാ: സെൻ്റ് തോമസ് കോളജിന് സ്വയംഭരണം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും യു.ജി.സി നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്ത് അക്കാദമിക തലത്തിൽ ഉയരത്തിലെത്തിക്കുകയും പെൺകുട്ടികൾക്കു കൂടി ഡിഗ്രി പഠനത്തിൻ്റെ വാതായനങ്ങൾ തുറന്നിടുകയും ചെയ്ത പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്തിനും റിട്ടയർ ചെയ്യുന്ന അധ്യാപകർ, അനധ്യാപകർ എന്നിവർക്കും കോളജ് അലുമ് നൈ അസോസിയേഷൻ മെയ് 29 (ബുധൻ) 3 മണിക്ക് യാത്രയയപ്പ് നൽകുന്നതാണ്. സെൻ്റ് ജോസഫ്സ് ഹാളിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിൽ പ്രസിഡൻ്റ് ഡിജോ കാപ്പൻ Read More…
വാകേഴ്‌സ് ക്ലബ്ബിൽ ആരോഗ്യ ബോധവൽകരണ ക്ലാസ്സ് നടത്തി
ഈരാറ്റുപേട്ട : വാക്കേഴ്‌സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചാർജെടുക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുടുംബ സദസ്സിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യ ചെക്കപ്പും നടത്തി. വാകേഴ്‌സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു. എ. കെ.ജ്യോതിവാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. അജീബ് മുത്താരംകുന്ന്,സക്കീർ അക്കി,അനസ് കൊച്ചേപ്പറമ്പിൽ, ടി.എൻ.മനോജ്,സുബൈർ കല്ലുപുരക്കൽ എന്നിവർ പ്രസംഗിച്ചു. ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ക്ലബ്ബിലെ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ക്ലബ് ഭാരവാഹികളെ പൊന്നാട Read More…
സംസ്ഥാനത്ത് പരക്കെ കനത്ത മഴ; വെള്ളക്കെട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളിൽ ലഭിക്കുന്നത്. നഗരത്തിലെ സർവീസ് റോഡുകൾ പലതും വെള്ളത്തിലായി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം.











