Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷവും സാംസ്കാരിക റാലിയും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക പൊതുസമ്മേളനവും സാംസ്കാരിക റാലിയും നടന്നു. തീക്കോയി സ്തംഭം ജംഗ്ഷനിൽ നിന്നും സാംസ്കാരിക റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ഫ്ലാഗ് ഓഫ് ചെയ്തു.

സ്ത്രീശാക്തീകരണം ലക്ഷ്യം കണ്ടുകൊണ്ടുള്ള കുടുംബശ്രീ പ്രവർത്തനം സ്ത്രീ ജനങ്ങളെ സമൂഹത്തിന് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായകരമായെന്ന് എംപി അഭിപ്രായപ്പെട്ടു.

കൂടുതൽ തൊഴിൽ സംരംഭങ്ങൾ കൊണ്ടുവന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് മുന്നേറണമെന്നും എംപി നിർദ്ദേശിച്ചു. സ്തംഭം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക റാലി പഞ്ചായത്ത് ജംഗ്ഷനിൽ എത്തിയതിനുശേഷം തീക്കോയി സെന്റ് മേരിസ് പാരിഷ് ഹാളിൽ പൊതുസമ്മേളനം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുസമ്മേളനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് മികച്ച ഗ്രൂപ്പുകൾക്കുള്ള സമ്മാനദാനം എംഎൽഎ നിർവഹിച്ചു.

സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞുമോൻ കെ കെ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ബിനോയ് ജോസഫ്, ശ്രീ മോഹനൻ കുട്ടപ്പൻ, ശ്രീമതി ജയറാണി തോമസ്കുട്ടി, മെമ്പർമാരായ ശ്രീ സിറിൾ റോയി, ശ്രീ സിബി ടി ആർ, ശ്രീമതി മാളു പി മുരുകൻ, ശ്രീമതി കവിത രാജു, ശ്രീ രതീഷ് പി എസ്, ശ്രീമതി ദീപാ സജി, ശ്രീമതി നജീമ പരിക്കൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ആർ സുമഭായി അമ്മ, മെമ്പർ സെക്രട്ടറി സൗമ്യ കെ വി, വി ഇ ഒ ടോമിൻ ജോർജ്, സിഡിഎസ് മെമ്പർമാരായ ശ്രീമതി ശ്യാമിലി ശശി, ശ്രീമതി സരിത കെ.റ്റി, ശ്രീമതി സിനി മാത്യു ശ്രീമതി അനൂപ തങ്കപ്പൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനത്തെ തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.